Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസുമായി ഒരു പ്രശ്‌നവുമില്ല: പിണറായി

VS Achuthanadan
എറണാകുളം: ലോട്ടറി വിഷയത്തില്‍ സിപിഎമ്മിന് തലവേദനയുണ്ടാക്കുന്ന തരത്തില്‍ നിലപാടെടുക്കുയും പരസ്യപ്രസ്താവനകള്‍ നടത്തുകയും ചെയ്യുകയാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.

എന്നാല്‍ ഈ അവസരത്തിലും തങ്ങള്‍ക്കിടയില്‍ പ്രശ്‌നമൊന്നുമില്ലെന്ന് പറയുകയാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍.

ഞാനും വിഎസും തമ്മില്‍ ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ബാക്കിയുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിമാത്രമാണ്- അങ്കമാലിയില്‍ നടന്ന ഒരു ചടങ്ങില്‍ പിണറായി പറഞ്ഞു.

അന്യ സംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സി ബി ഐ അന്വേഷിക്കണമെന്നുള്ളത് മന്ത്രിസഭയുടെ തീരുമാനമാണെന്നാണ് വി എസ് പറഞ്ഞത്.

ഇത് രണ്ടും എങ്ങനെ വിരുദ്ധാഭിപ്രായമാകും? ഞങ്ങള്‍ പറഞ്ഞത് ഒരേ കാര്യമാണ്. ഇതില്‍ വൈരുദ്ധ്യമുണ്ടെന്നുള്ളതൊക്കെ മാധ്യമസൃഷ്ടിയാണ്- വിജയന്‍ വ്യക്തമാക്കി.

ഒരു ഇടവേളയ്ക്ക് ശേഷം പിണറായിയും വി എസും വീണ്ടും പരസ്യമായ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നുള്ള സൂചനകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും നടത്തിയ പ്രസ്താവനകളില്‍ നിന്ന് ലഭിച്ചത്.

ലോട്ടറി വിഷയത്തില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന വി എസിന്റെ ആവശ്യത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പാര്‍ട്ടിയോട് ആലോചിച്ചാലല്ലേ തനിക്കറിയാനാകൂ എന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്.

എന്നാല്‍ ഇക്കാര്യം പാര്‍ട്ടിയോട് ആലോചിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞെന്നുമാണ് വി എസ് പറഞ്ഞത്. എന്തായാലും വാഗ്വാദങ്ങള്‍ രൂക്ഷമായി പഴയ വിഭാഗീയത സടകുടഞ്ഞെഴുന്നേല്‍ക്കുന്നതിന് മുമ്പ് പിണറായി സംയമനത്തിന്റെ പാത തിരഞ്ഞെടുത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+