ലൈംഗികപീഡനം:വെറ്റില സ്വാമി അറസ്റ്റില്‍
കണ്ണൂര്‍: ഭൂതവും ഭാവിയും പറയാന്‍ കഴിവുണ്ടെന്ന് പ്രചരിപ്പിച്ച് സ്ത്രീകളെ ആകര്‍ഷിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയുംചെയ്യുന്ന സ്വാമി അറസ്റ്റില്‍.
വെറ്റില സ്വാമി എന്നറിയപ്പെടുന്ന കണ്ണൂര്‍ തുളിച്ചേരി സ്വദേശി അനില്‍ കുമാര്‍(35)ആണ് അറസ്റ്റിലായത്. വെറ്റില നോക്കി ഭാവിയും ഭൂതവും പറയുന്നതിനാലാണ് ഇയാളെ വെറ്റില സ്വാമി എന്ന് വിളിക്കുന്നത്.
വിവാഹം വൈകുന്ന സ്ത്രീകളെയും കുടംബ പ്രശ്‌നങ്ങളില്‍പ്പെട്ടുഴലുന്ന വീട്ടമ്മമാരെയുമാണ് ഇയാള്‍ വശത്താക്കിയിരുന്നത്.
മട്ടന്നൂര്‍ സ്വദേശിയായ ഇതുപത്തിരണ്ടുകാരി നല്‍കിയ പരാതിയിലാണ് വൈറ്റില സ്വാമി അറസ്റ്റിലായത്. ഇവിരില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളടക്കം രണ്ടര ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി ഈ യുവതിയെ പീഡിപ്പിക്കുകയും ചെയ്തിരുന്നു.
ഭാവി അറിയാനെത്തുന്ന സ്ത്രീകളോട് അവരുടെ ഭൂതകാലം പറഞ്ഞ് വിശ്വസം നേടിയെടുക്കുയും ദൈവകോപത്തെപ്പറ്റി പറഞ്ഞ് ഭീഷണിപ്പെുത്തി പീഡിപ്പിക്കുകയുമാണത്രേ ഇയാള്‍ ചെയ്തിരുന്നത്.
തുളിച്ചേരിയില്‍ സ്വന്തം പേരില്‍ അമ്പലം പണിയാന്‍ ട്രസ്റ്റ് രപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍ എന്ന് പോലീസ് പറഞ്ഞു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ മുമ്പ് ഓട്ടോ െ്രെഡവറായിരുന്നു. എട്ടുവര്‍ഷം മുമ്പാണ് ജോതിഷത്തിലേക്കു നീങ്ങിയത്.
കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. തുളിച്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ട ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ അനില്‍കുമാറിനെ റിമാന്റ് ചെയ്ത് കണ്ണൂര്‍ സബ്ജയിലിലേക്കയച്ചു.












Click it and Unblock the Notifications