ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം: 2 പേര്‍ പിടിയില്‍
പാലക്കാട്: പുതുശ്ശേരിക്കുസമീപം സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയിലായി.
പുതുശേരി സ്വദേശി രതീഷ്, നീലിക്കാട് സ്വദേശി സതീഷ് എന്നിവരാണ് ശനിയാഴ്ചപുലര്‍ച്ചെ പിടിയിലായത്.
എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് വരുമ്പോഴാണ് ബസ് സ്റ്റാന്‍ഡില്‍വെച്ച് പൊലീസ് സംഘം ഇവരെ അറസ്റ്റുചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പുതുശ്ശേരിയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ആര്‍എസ്എസ് പ്രവര്‍ത്തകനായ രതീഷിനെ വെട്ടിക്കൊന്നത്. ബസില്‍ കയറിയ അഞ്ചംഗസംഘം രതീഷിനെക്കൂടാതെ കൂടെയുണ്ടായിരുന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയും ആക്രിച്ചിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പാലക്കാട്ട് ഹിന്ദു ആക്യവേദി നടത്തിയ ഹര്‍ത്താലിനിടെയും അക്രമസംഭവങ്ങള്‍ അരങ്ങേറുകയും 3 പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications