ഗൂഗിള്‍ ആക്രമണം ചൈനയുടെ അറിവോടെ: വിക്കിലീക്‌സ്
വാഷിങ്ടണ്‍ : ഗൂഗിളിനുനേരെ ചൈനയിലുണ്ടായ സൈബര്‍ ആക്രമണം ചൈനയിലെ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.
ചൈനയിലെ അമേരിക്കന്‍ എംബസിയില്‍നിന്നും അയച്ചരേഖകള്‍ അടിസ്ഥാനമാക്കിയാണ് വിക്കി ലീക്‌സ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഗൂഗിളിനെതിരായ ആക്രമണം നൂറുശതമാനവും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഗൂഗിള്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
ചൈനയിലെ നൂറുകണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി ഗൂഗിള്‍ നേരത്തെ ആരോപിച്ചിരുന്നു. ഗൂഗിളിന്റെ അന്വേഷണ ഫലങ്ങളില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതോടെ ഗൂഗിളും ചൈനയുമായുള്ള ബന്ധം ഇടയുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ചൈനീസ് ഭാഷയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ താല്‍ക്കാലികമായി ഹോങ്കോങ്ങിലേക്ക് മാറ്റിയിരുന്നു.












Click it and Unblock the Notifications