കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്യമായ മാറ്റമില്ലാതെ വിപണി

Google Oneindia Malayalam News

മുംബൈ: ഡിസംബര്‍ ആറ് തിങ്കളാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത് കാര്യമായ മാറ്റമില്ലാതെ ആയിരുന്നു. എന്നാല്‍ രാവിലെ വിപണി തുടങ്ങിയത് മുതല്‍ കാര്യമായ കയറ്റമായിരുന്നു. ഒരു തവണ വിപണി 200 പോയന്റിലേറെ കയറി.

സെന്‍സെക്സ് 19,981.31 (14.38)
നിഫ്ടി 5,992.25 (-0.55)

എന്നാല്‍ വൈകീട്ട് ക്ലോസ് ചെയ്തപ്പോള്‍ നിഫ്ടി വീണ്ടും 6000 ന് താഴെ എത്തി. രാവിലെ വിപണിയില്‍ വാങ്ങല്‍കാരായവര്‍ തന്നെ ഉച്ചയ്ക്ക് ശേഷം വില്പനക്കാരായതാണ് വിപണി ഉച്ചയ്ക്ക് ശേഷം താഴാന്‍ ഇടയാക്കിയത്. ഉച്ചയ്ക്ക് ശേഷം ലാഭം എടുക്കലായിരുന്നു പ്രധാനം.

യു എസിലെ സാമ്പത്തിക മാന്ദ്യം മാറ്റാനായി കേന്ദ്ര ബാങ്ക് വീണ്ടും 60,000 കോടി ഡോളര്‍ വിപണിയിലെത്തിയ്ക്കുമെന്ന ബെന്‍ ബെര്‍ണാങ്കിയുടെ വാക്കുകള്‍ ഏഷ്യന്‍, യുഎസ് വിപണികളെ ഉണര്‍ത്തിയിരുന്നു. അതിന്റെ ചുവട് പിടിച്ചായിരുന്നു രാവിലെ ഇന്ത്യന്‍ വിപണിയും കയറിയത്. എന്നാല്‍ ഉച്ചയ്ക്ക് യൂറോപ്യന്‍ വിപണികളില്‍ നിന്ന് ഈ നിര്‍ദ്ദേശത്തിന് വേണ്ട വിപണി പിന്തുണ കിട്ടിയില്ല. അതായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള ഇറക്കത്തിന് പ്രധാന കാരണം.

English summary
Equities failed to hold on to intraday gains and ended on a flat note as traders booked profits near psychological resistance levels. Selling activity was seen in banks , realty and FMCG space while metals and oil&gas showed some strength. National Stock Exchange’s Nifty closed at 5992.25, down 0.55 points or 0.01 per cent. The index touched a high of 6069.45 and low of 5981.70 in today’s trade. Bombay Stock Exchange’s Sensex ended at 19981.31, up 14.38 points or 0.07 per cent. The index touched intraday high of 20217.86 and low of 19944.71.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X