ആണ്കുഞ്ഞിനായി ദര്‍ഗയില്‍ കാര്‍ലയുടെ പ്രാര്‍ത്ഥന

ഞായറാഴ്ച വൈകിട്ടാണ് ഇരുവരും ദര്‍ഗയിലെത്തിയത്. പുരോഹിതനായ സദാ റയിസ് മിദാന്‍ ചിസ്തിയും പുത്രന്മാരും ചേര്‍ന്നാണ് ഇരുവരെയും സ്വീകരിച്ചത്. ദര്‍ഗ അധികൃതര്‍ നല്കിയ തലപ്പാവ് ധരിച്ചാണ് സര്‍ക്കോസി ഉള്ളിലേക്ക് പ്രവേശിച്ചത്. പിങ്ക് നിറമുള്ള ഷാളുപയോഗിച്ച് കാര്‍ലയും തല മറച്ചിരുന്നു.
കുട്ടികളില്ലാതെ വിഷമിച്ച അക്ബര്‍ ചക്രവര്‍ത്തി ഇവിടെ പ്രാര്‍ഥന നടത്തിയതിനുശേഷമാണ് മൂന്ന് കുട്ടികളുടെ അച്ഛനായതെന്നാണ് വിശ്വാസം. ഇതിനു ശേഷമാണ് അവിടത്തെ പുരോഹിതനായ ശൈഖ് സലീം ചിസ്തിയുടെ സിദ്ധികള്‍ ലോകമറിഞ്ഞത്.
2008 ഫിബ്രവരിയില്‍ വിവാഹിതരായ സര്‍ക്കോസി ദമ്പതിമാര്‍ക്ക് ഇനിയും കുഞ്ഞ് പിറന്നിട്ടില്ല. എന്നാല്‍ ആദ്യ വിവാഹബന്ധത്തില്‍ സര്‍ക്കോസിക്ക് മൂന്ന് മക്കളും കാര്‍ലയ്ക്ക് ഒരു മകനുമുണ്ട്.
റോസാപ്പൂക്കള്‍ കൊണ്ട് നിര്‍മിച്ച 'ചദാറാ'ണ് ദമ്പതിമാര്‍ ശൈഖ് സലീം ചിസ്തിയുടെ ശവകുടീരത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ചത്. ഒരാണ്‍കുട്ടി വേണമെന്ന് പ്രാര്‍ഥിച്ച ഇരുവരും പുരോഹിതന് ഊതിനല്കിയ ചരടും കൈയില്‍ കെട്ടി.
ദര്‍ഗയില്‍നിന്ന് മടങ്ങുമ്പോഴും കാര്‍ല തന്റെ ആഗ്രഹത്തെക്കുറിച്ചുതന്നെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നതെന്ന് റയീസ് മിയാന്‍ ചിസ്തി പറഞ്ഞു. ഒരു മണിക്കൂറോളം ദര്‍ഗയില്‍ ചെലവഴിച്ചതിനുശേഷമാണ് ദമ്പതിമാര്‍ മടങ്ങിയത്.
കഴിഞ്ഞദിവസം ഇരുവരും താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഒരിക്കല്‍കൂടി അവിടെയെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇരുവരും അമര്‍ വിലാസ് ഹോട്ടലിലെ മുറിയില്‍ത്തന്നെ സമയം ചെലവഴിച്ചു.
ഫ്രഞ്ച് പ്രസിഡന്റിനും ഭാര്യക്കും ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിരുന്ന് നല്കി. യുപിഎ അധ്യക്ഷ സോണിയാഗാന്ധി, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications