കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വിമാനയാത്രാ നിരക്ക് കുറച്ചു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ആഭ്യന്തര വിമാനക്കമ്പനികള്‍ യാത്രപുറപ്പെടുന്നതിന് തൊട്ടുമുന്പ് ടിക്കറ്റ് എടുക്കേണ്ടിവരുന്ന യാത്രക്കാര്‍ക്കായുള്ളനിരക്കില്‍(സ്പോട്ട് ഫെയര്‍)
20 മുതല്‍ 25 വരെ ശതമാനം കുറവുവരുത്തി. വ്യോമയാനമന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെയും കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് സ്പോട്ട് ഫെയര്‍ വര്‍ധന നേരിയ തോതിലെങ്കിലും കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍ തയ്യാറായത്.

കമ്പനികള്‍ യാത്രക്കൂലി ഈയിടെ കുത്തനെ കൂട്ടിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ശരാശരി നിരക്കിലേക്ക് എത്തിയിട്ടില്ലെങ്കിലും ഇപ്പോഴത്തെ നിരക്ക് കുറയ്ക്കല്‍ യാത്രക്കാര്‍ക്ക് ചെറിയ ആശ്വാസമാകും.

ദില്ലി-മുംബൈ മേഖലയില്‍ 5000 മുതല്‍ 20,000 വരെയും ദില്ലി-ചെന്നൈ, ദില്ലി-കൊല്‍ക്കത്ത മേഖലയില്‍ 5000 രൂപ മുതല്‍ 15,000 വരെയുമാവും എക്കോണമി ക്ലാസിലെ ടിക്കറ്റ് നിരക്കെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു.

അവധിക്കാലമായിട്ടില്ലെങ്കിലും രണ്ടാഴ്ചമുമ്പുതന്നെ ദില്ലി-മുംബൈ മേഖലയില്‍ അവസാന മിനിറ്റിലെ യാത്രക്കൂലി 17,000 രൂപയായി വിമാനക്കമ്പനികള്‍ ഉയര്‍ത്തിയിരുന്നു. അതേസമയം, കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ദില്ലി-മുംബൈ മേഖലയില്‍ കുറഞ്ഞ യാത്രക്കൂലി 3000 രൂപയായിരുന്നു. ദില്ലി-ചെന്നൈ, ദില്ലി-കൊല്‍ക്കത്ത മേഖലയില്‍ ഇത് 4000 രൂപയുമായിരുന്നു.

പുതിയ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇ.കെ. ഭരത് ഭൂഷണും ഇപ്പോഴത്തെ വ്യോമയാന സെക്രട്ടറി എസ്എന്‍എ സൈഭിയും രണ്ടാഴ്ചയായി വിമാനക്കമ്പനി പ്രതിനിധികളുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു.

തോന്നിയപോലെ നിരക്കുവര്‍ധിപ്പിക്കാന്‍ കമ്പനികളെ അനുവദിക്കില്ലെന്ന് വ്യോമമന്ത്രി പ്രഫുല്‍പട്ടേലും വ്യക്തമാക്കിയിരുന്നു.ഇന്‍ഡിഗോ, സൈ്പസ് ജെറ്റ്, ഗോ എയര്‍ തുടങ്ങിയ ബജറ്റ് എയര്‍ലൈന്‍സ് കമ്പനികളുടെ പ്രതിനിധികളുമായി സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് ശനിയാഴ്ച ഔപചാരികചര്‍ച്ചകള്‍ നടത്തി. ഉയര്‍ന്ന യാത്രക്കൂലി ഈടാക്കുന്നതിനെക്കുറിച്ച് അവരില്‍ നിന്ന് വിശദീകരണവും തേടി. എയര്‍ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, കിങ് ഫിഷര്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളെ തിങ്കളാഴ്ച അധികൃതര്‍ കാണും.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

English summary
domestic airlines have lowered the overall fares on several sectors though they are yet to return to the average levels during the same period last year.The overall airfares have come down by about 20-25 per cent in the past week,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X