കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ താവളമുറപ്പിക്കാന്‍ ലഷ്‌കര്‍ ശ്രമം

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കാനായി തമിഴ്‌നാട്ടിലും കേരളത്തിലും ശൃംഖല ശക്തമാക്കാന്‍ ശ്രമിച്ചുവെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. 2009 ജൂണ്‍ 19ലെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രേഖകളിലാണു ദക്ഷിണേന്ത്യയില്‍ ഏതു നിമിഷവും ആക്രമണം നടത്താന്‍ ലഷ്‌കര്‍ തയാറെടുത്തുവെന്ന് പരാമര്‍ശം.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനും ലഷ്‌കര്‍ പദ്ധതിയിട്ടിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സന്ദേശങ്ങളില്‍നിന്ന് വ്യക്തമാകുന്നു.

നരേന്ദ്രമോഡിയെ വധിക്കുക, തെക്കേ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക, ഒരു കാറുമായി ബന്ധപ്പെട്ട ദൗത്യം. ഇതെക്കുറിച്ചു വിശദവിവരങ്ങള്‍ അറിവായിട്ടില്ല. 2009 ജൂണിനകം മൂന്നു പദ്ധതികളും നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത് ഇന്ത്യയിലുള്ള ലഷ്‌കര്‍ ഭീകരന്‍ ഹുസൈനെയാണ്. സഹായത്തിന് സമീര്‍ എന്ന ഭീകരനെയും നിയോഗിച്ചതായി വിക്കിലീക്‌സ് രേഖകള്‍ പറയുന്നു.

യുഎസ് വിദേശകാര്യവകുപ്പ് 2009 ജൂണ്‍ 19ന് അയച്ച സന്ദേശമാണ് വിക്കിലീക്‌സിലൂടെ ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

English summary
The United States diplomatic cables released by whistle-blowing website WikiLeaks revealed that the terrorist group Lashkar-e-Taiba (LeT) had planned an attack on Gujarat Chief Minister Narendra Modi. The cable also exposed that LeT was searching for ideal sites in Tamil Nadu, Karnataka and Kerala for different operations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X