ദില്ലിയില്‍ നവവധുവിനെ കൂട്ടമാനഭംഗത്തിനിരയാക്കി
ദില്ലി: അടുത്തിടെ വിവാഹിതയായ ഇരുപത്തിരണ്ടുകാരിയെ ആറു പേര്‍ ചേര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ മാനഭംഗപ്പെടുത്തി. വടക്കുകിഴക്കന്‍ ദില്ലിയിലെ സീമാപുരി സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വീടിന് സമീപത്തുവച്ചാണ് കാറില്‍ എത്തിയ യുവാക്കള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.
പിന്നീണ്ട് രണ്ടു മണിക്കൂറോളം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സംഘം ഇവരെ അബോധാവസ്ഥയില്‍ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് ഇവര്‍ സംഭവം പൊലീസിനെ അറിയിക്കുന്നത്.
വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെല്ലാം യുവതിയ്ക്ക് പരിചയമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ ഉപയോഗിച്ച കാര്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications