പണം കൂടുതല്‍ അയക്കുന്ന പ്രവാസികള്‍ ഇന്ത്യക്കാര്‍
ദില്ലി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനഘടകങ്ങളിലൊന്നാണ് വിദേശ ഇന്ത്യക്കാരെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.
കൂടുതല്‍ മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും സ്വപ്‌നം കണ്ട് വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്ന ഇന്ത്യക്കാര്‍ ചില്ലറയല്ല. അന്യദേശത്ത് ജോലിചെയ്ത് ഇവര്‍ ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന്റെ കണക്കും ഇതേപോലെതന്നെ വലുതാണ്.
അതുകൊണ്ടുതന്നെയാണ് സര്‍ക്കാറുകള്‍ എന്നും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. ഇപ്പോള്‍ ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് വിദേശരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തില്‍ ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനമാണെന്നാണ്.
മെക്‌സിക്കോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ സ്വ്ന്തം രാജ്യത്തുള്ള കുടുംബത്തിന് പണമയയ്ക്കുന്നകാര്യത്തില്‍ ഇന്ത്യക്കാരായ പ്രവാസികളെ കടത്തിവെട്ടാന്‍ മറ്റാരുമില്ല. 2010ലെ കണക്കുകള്‍ പ്രകാരം 2.5ലക്ഷംകോടി രൂപയാണ്. ആഗോളതലത്തില്‍ വിനിമയം ചെയ്യപ്പെടുന്ന പ്രവാസിപണത്തിന്റെ എട്ടിലൊന്നുവരും ഇത്.
ലോകബാങ്കിന്റെ വെളിപ്പെടുത്തല്‍പ്രകാരം കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ഇടങ്ങിളൊന്നാണ് ഇന്ത്യയും. കുടിയേറ്റക്കാര്‍ എത്തുന്ന കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് 10ാം സ്ഥാനമാണുള്ളത്.
ഏഷ്യയിലാകട്ടെ സൗദി അറേബ്യയ്ക്കുപിന്നാലെ രണ്ടാം സ്ഥാനവും. 1.14 കോടി പ്രവാസിഇന്ത്യക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളപ്പോള്‍ 54 ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ കുടിയേറിയിട്ടുണ്ടെന്നാണ് ലോകബാങ്ക് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ആഗോളതലത്തില്‍ കുടിയേറ്റകാര്യത്തില്‍ ഏവരെയും മോഹിപ്പിക്കുന്ന സ്ഥലം അമേരിക്ക തന്നെയാണ്. ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നിരിക്കുന്നതും അമേരിക്കയിലാണ്. 42800000ആളുകളാണ് 2010്ല്‍ അമേരിക്കയില്‍ കുടിയേറിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍പ്പേരും മെക്‌സിക്കോയില്‍ നിന്നുള്ളവരാണ്. അതേസമയം രണ്ടാം സ്ഥാനത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications