കസബിനെ കുരുക്കാന്‍ ക്യാമറ ദൃശ്യങ്ങള്‍ മറച്ചുവെന്ന്
മുംബൈ: കസബിനെ പ്രതിയാക്കാന്‍ വേണ്ടി മുംബൈ ഭീകരാക്രമണത്തിന്റെ വേദിയായിരുന്ന സിഎസ്ടിയില്‍ സ്ഥാപിച്ചിരുന്ന ക്ലോസ്ഡ്‌സ് സര്‍ക്യൂട്ട് ടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ മനപൂര്‍വം മറച്ചുവെന്ന് കസബിന്റെ അഭിഭാഷകന്‍ അമിന്‍ സോള്‍ക്കര്‍.
സിഎസ്ടിയില്‍ രണ്ട് തീവ്രവാദികള്‍ വെടിവയ്ക്കുന്ന രംഗങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രോസിക്യൂഷന്‍ ഒരു ഫൂട്ടേജ് മാത്രമാണ് കോടതിയില്‍ കാണിക്കുന്നത്. ഇത് മന:പൂര്‍വമാണ്-അമിന്‍ സോള്‍ക്കര്‍ മുംബൈ ഹൈക്കോടതിയില്‍ വാദിച്ചു.
2008 നവംബര്‍ 26 ന് ആക്രമണം നടക്കുമ്പോള്‍ സിഎസ്ടിയില്‍ ഇല്ലായിരുന്നു എന്ന നിലപാടാണ് കസബ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
സിഎസ്ടിയിലെ മെയിന്‍ ലൈനിലെ 21 ക്‌സോസ്ഡ് സര്‍ക്യൂട്ട്് ക്യാമറകളിലും 15 ലോക്കല്‍ ലൈന്‍ ക്യാമറകളിലും കസബും കൂട്ടാളി ഇസ്മയിലും നടത്തുന്ന ആക്രമണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട് എന്ന് എസ്‌ഐ സന്ദീപ് കിരാത്കര്‍ വിചാണ കോടതിയെ അറിയിച്ചിരുന്നു എന്ന് സോള്‍ക്കര്‍ വെള്ളിയാഴ്ച കോടതിയെ ധരിപ്പിച്ചിരുന്നു.
സിസിടിവി കണ്‍ട്രോള്‍ റൂമില്‍ വച്ച് കോണ്‍സ്റ്റബിള്‍ ജാതവ് മുഴുവന്‍ ഭീകരാക്രമണ ദൃശ്യങ്ങളും റിക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്ന് കിരാത്കറെ അറിയിച്ചു. ഇതു കേട്ട ഉടന്‍ തന്നെ കിരാത്കര്‍ ദൃശ്യങ്ങള്‍ സിഡിയിലാക്കി സീല്‍ ചെയ്തു എന്നും കസബിന്റെ അഭിഭാഷകന്‍ ആരോപിച്ചു. സിസി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് ഇയാള്‍ പിന്നീട് അഭിപ്രായം മാറ്റിയതും സോള്‍ക്കര്‍ ചൂണ്ടിക്കാണിച്ചു.
കോടതിയില്‍ കാണിച്ച ദൃശ്യങ്ങളില്‍ കസബിന്റെ ഇസ്മയിലെന്റെയും മുഖങ്ങള്‍ വ്യക്തമായിരുന്നില്ല. ജാതവിനെ ഒരു പ്രധാന സാക്ഷിയായി പരിഗണിച്ച് വിചാരണ നടത്തണമെന്നും സോള്‍ക്കര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications