സംഗീതാധ്യപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു
പഞ്ചകുല: അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സംഗീതാധ്യപകനെ പൊലീസ് തിരയുന്നു. പഞ്ചകുലയിലെ ചാന്ദിമന്ദര്‍ കന്റോണ്‍മെന്റ് പബ്ലിക് സ്‌കൂള്‍ അധ്യാപകനായ ശ്യാം ബഹദൂര്‍ താപയാണ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയത്.
അഞ്ചോളം വിദ്യാര്‍ത്ഥിനികള്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പീഡനത്തനിരയായ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ പരാതിയുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പരാതി ലഭിച്ചതിനെ പൊലീസ് ബഹദൂറിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഇവിടെ നിന്ന് മുങ്ങിയിരുന്നു. ഇയാളുടെ മൊബൈലില്‍ നിന്നുള്ള സൂചനകള്‍ അനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇയാള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications