തീവ്രവാദം: പണമൊഴുകുന്നത് എടിഎമ്മിലൂടെ

കേന്ദ്ര ധനമന്ത്രാലയത്തിന് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ( എഫ്‌ഐയു ) നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലടക്കം എടിഎം മുഖേന ഇത്തരത്തില്‍ പണമിടപാട് നടക്കുന്നതെന്നു വ്യക്തമാക്കുന്നത്.
കേരളത്തിലെ ദുരൂഹ എടിഎം ഇടപാടുകളെകുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സംശയകരമായി ഇലക്ട്രോണിക് പണമിടപാടു നടത്തിയവരെ കണ്ടെത്താന്‍ മന്ത്രാലയം കേന്ദ്ര സുരക്ഷാ ഏജന്‍സികളോട് നിര്‍ദേശിച്ചു.
തീവ്രവാദത്തിന് ഡെബിറ്റ് കാര്‍ഡുകളുടെയും ക്രെഡിറ്റ്കാര്‍ഡുകളുടെയും ഉപയോഗം ഏറിയെന്നും ധനമന്ത്രാലയത്തിനു സമര്‍പ്പിച്ച 66 പേജുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ബാങ്കുകളും മറ്റു ധനസ്ഥാപനങ്ങളുമാണ് ഇടപാടുകാരുടെ ദുരുഹപണംകൈമാറ്റത്തെ കുറിച്ച് ധനകാര്യരഹസ്യാന്വേഷണ വിഭാഗത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.












Click it and Unblock the Notifications