നിയമനത്തട്ടിപ്പ്: അഞ്ചല്‍ സ്വദേശിനി കസ്റ്റഡിയില്‍

കോഴ കൊടുത്ത് ജോലി സംഘടിപ്പിച്ച കണ്ണര്‍, ശബരിനാഥ് എന്നിവരുടെ സഹോദരിയാണ് ജ്യോതി. കണ്ണനും ശബരിനാഥും ഒളിവിലാണ്. ജ്യോതിയെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ, വിജിലന്‍സ് സംഘം തിങ്കളാഴ്ച ജില്ലയിലെത്തും.
പിഎസ്‌സി പരീക്ഷ എഴുതാതെ, വ്യാജ ഉത്തരവുകളിലൂടെ വയനാട് കലക്ടറേറ്റില്‍ ജോലി നേടാന്‍ അവിടത്തെ സെക്ഷന്‍ ക്ലാര്‍ക്ക് അഭിലാഷ് എസ് പിള്ളയ്ക്ക് ഏഴുലക്ഷം രൂപ കൊടുത്തെന്നു ജ്യോതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഏഴു ലക്ഷത്തോളം രൂപ കോഴ കൊടുത്തുവെന്നാണ് ജ്യോതി വെളിപ്പെടുത്തിയത്.
അഭിലാഷ് നല്‍കിയ നിയമന ഉത്തരവുമായി കലക്ടറേറ്റില്‍ എത്തിയപ്പോള്‍ യുഡി ക്ലാര്‍ക്ക് സംശയം പ്രകടിപ്പിച്ചു. ഉടന്‍ സ്ഥലംവിട്ടെന്നും ജോലിക്കു ഹാജരായിട്ടില്ലെന്നുമാണു ജ്യോതി പറയുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ജോലിയില്‍ പ്രവേശിപ്പിച്ച ജ്യോതി രണ്ടു ദിവസത്തിനു ശേഷം പ്രസവാവധിയില്‍ പ്രവേശിച്ചതായാണ് അറിയുന്നത്.
ഈ വര്‍ഷം ജൂലൈയിലാണ് ജ്യോതിയുടെ സഹോദരന്മാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവര്‍ ഒളിവിലാണ്. 2010 ജുലൈയിലാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്.












Click it and Unblock the Notifications