കൊച്ചി ടീം: തരൂരിന് ലാഭമുണ്ടായെന്ന് പിണറായി

ലേലത്തില്‍ ഇടപെട്ടതിലൂടെ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന് 70 കോടി രൂപ പ്രതിഫലമായി ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചി ഐപിഎല്‍ ടീം വിവാദവുമായി ബന്ധപ്പെട്ട യഥാര്‍ഥ പ്രശ്‌നം വിയര്‍പ്പ് ഓഹരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരേ സിപിഎം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് പലതും മറയ്ക്കുന്നു. യുപിഎയിലെ ഘടകകക്ഷികള്‍പോലും ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നിട്ടും കോണ്‍ഗ്രസ് എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്- പിണറായി ചോദിച്ചു.
2ജി സ്‌പെക്ട്രം അഴിമതിയിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം ടെലികോം കമ്പനികളില്‍ നിന്ന് ഈടാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications