കൊടുത്തത് 23 ലക്ഷം: ജ്യോതിയുടെ പിതാവ്

തന്റെ മക്കള്‍ ഇപ്പോള്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നും വിളിച്ചിട്ട് മക്കള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും കൃഷ്ണന്‍ കുട്ടി ചെട്ടിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പണം നല്‍കി ജോലി സമ്പാദിച്ചെങ്കിലും മകള്‍ മകള്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. തട്ടിപ്പ് മനസ്സിലായതിനെ തുടര്‍ന്നായിരുന്നു ഇത്. ജ്യോതിയ്ക്ക് പുറമെ മക്കളായ ശബരിനാഥ്, കണ്ണന്‍ എന്നിവര്‍ക്കു ജോലി ലഭിക്കാനാണ് വന്‍തുക നല്‍കിയത്.
നിയമനത്തട്ടിപ്പിന്റെ ഇടനിലക്കാരനും സിപിഐ ജോയിന്റ് കൗണ്‍സില്‍ അംഗവുമായ അഭിലാഷ് പിള്ളയ്ക്ക് കല്പറ്റയിലെ ലോഡ്ജില്‍ വെച്ചായിരുന്നു 23 ലക്ഷം രൂപ കോഴ നല്‍കിയത്.
സര്‍ക്കാര്‍ സര്‍വ്വീസിലിരുന്ന ഒരാള്‍ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി പണം നല്കിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇത് തട്ടിപ്പായിരുന്നെന്ന് തനിക്കറിയില്ലായിരുന്നു എന്നായിരുന്നു കൃഷ്ണന്‍കുട്ടിയുടെ മറുപടി.
അതിനിടെ വ്യാജരേഖകള്‍ വഴി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച് നടത്തിയ തട്ടിപ്പിനെക്കുറിച്ച് തിങ്കളാഴ്ച വൈകിട്ട് സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ. ആര്‍ മുരളീധരന്‍ അറിയിച്ചു.












Click it and Unblock the Notifications