കല്‍പ്പറ്റ: പിഎസ്‌സി തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് എഡിഎം കെ.വിജയനെ സസ്‌പെന്‍ഡു ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലാ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിയമനം എഡിഎമ്മിന്റെ ഓഫിസാണു നടത്തുന്നത്. എഡിഎമ്മും അദ്ദേഹത്തിന്റെ ഓഫിസും ഗുരുതരമായ വീഴ്ചയാണു നിയമനവുമായി ബന്ധപ്പെട്ടു നടത്തിയതെന്നു ചൂണ്ടിക്കാട്ടി കലക്ടര്‍ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റവന്യൂ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി. ഉച്ചയോടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കും.
അതേ സമയം നിയമനത്തട്ടിപ്പിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിയ്ക്കുന്നത്. യുവജനസംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ സംസ്ഥാനമൊട്ടുക്കുമുള്ള പിഎസ് സി ഓഫീസുകളുടെ സുരക്ഷ പൊലീസ് ശക്തമാക്കി.