പ്രണയം: അയല്‍വാസി യുവതിയെ വെട്ടിക്കൊന്നു
പാലക്കാട്: അയല്‍വാസിയായ യുവതിയെ നടുറോട്ടിലിട്ട വെട്ടിക്കൊലപ്പെടുത്തിയശേഷം മധ്യവയസ്‌കന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. യുവതിയുടെ പിതാവിനെയും ഇയാള്‍ ആക്രമിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു സംഭവം.ല ലീലയെന്ന് വിളിക്കുന്ന രാധ(35)യാണ് വെട്ടേറ്റുമരിച്ചത്. അയല്‍വാസിയായ ഉണ്ണികൃഷ്ണന്‍ (48) ആണ് ഇവരെ വെട്ടിയത്. ഇയാളുടെ വെട്ടേറ്റ രാധയുടെ പിതാവ് കുഞ്ചു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അയല്‍പക്കത്തു പോയിവരികയായിരുന്ന രാധയെ പ്രകോപനമൊന്നുമില്ലാതെ ഉണ്ണികൃഷ്ണന്‍ വെട്ടുകയായിരുന്നു. കഴുത്തിലും വലതുകാലിലും ആഴത്തില്‍ മുറിവേറ്റ രാധ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഭവശേഷം ഉണ്ണികൃഷ്ണന്‍ സ്വന്തം വീട്ടിലെ മാവില്‍ തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ കയര്‍ മുറിച്ച് ഇയാളെ ആദ്യം പാലക്കാട്ടെ സ്വകാര്യആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.
ഇയാളിപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വിവാഹബന്ധം വേര്‍പെടുത്തി മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയായിരുന്ന രാധയും ഉണ്ണികൃഷ്ണനും അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറയുന്നു.
സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കള്ളുചെത്തു തൊഴിലാളിയായ ഉണ്ണികൃഷ്ണന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.












Click it and Unblock the Notifications