കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ബി പാവക്കെതിരെ എഫ്ബിഐയുടെ മുന്നറിയിപ്പ്

  • By Ajith Babu
Google Oneindia Malayalam News

Video Girl Barbie' allows children to film themselves and then upload the footage on to the internet
ന്യൂയോര്‍ക്ക്: ലോകമെങ്ങുമുള്ള കുഞ്ഞുങ്ങളുെട ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായി ബാര്‍ബി ഡോളിനെതിരെ എഫ്ബിഐയുടെ മുന്നറിയിപ്പ്. പുതിയ ബാര്‍ബി പാവകള്‍ ബാലരതി (ചൈല്‍ഡ് പോണോഗ്രാഫി)യ്ക്കായി ഉപയോഗപ്പെടുത്തിയേക്കാമെന്നാണ് അമേരിക്കന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്.

ബാര്‍ബിയുടെ ഏറ്റവും പുതിയ വേര്‍ഷനായ വീഡിയോ ഗേള്‍ ബാര്‍ബിയാണ് വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. പുതിയ പാവയില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്ന ഇന്‍ബില്‍റ്റ് ക്യാമറയാണ് വിമര്‍ശനത്തിന് വിധേയമായിരിക്കുന്നത്.

പിങ്ക് ഉടുപ്പും ചെറിയ ജീന്‍സും ധരിച്ച ഈ പാവയുടെ നെഞ്ചിന് മുകളിലായാണ് കുഞ്ഞന്‍ ക്യാമറ സ്ഥാപിച്ചിരിയ്ക്കുന്നത്. ഇതുപയോഗിച്ച് 30 മിനിറ്റ് നേരത്തെ വീഡിയോ റെക്കാര്‍ഡ് ചെയ്യാന്‍ കഴിയും. പാവയ്ക്ക് പിന്നിലുള്ള ചെറിയ എല്‍സിഡി സ്‌ക്രീന്‍ വഴി ഈ വീഡിയോ കാണാനുള്ള സൗകര്യവുമുണ്ട്. കുഞ്ഞുങ്ങളെ ഏറെ ആകര്‍ഷിയ്ക്കുന്ന രീതിയില്‍ തന്നെയാണ് ഈ പാവ നിര്‍മാണം.

എന്നാല്‍ പാവയിലെ ക്യാമറയിലൂടെ റെക്കാര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോ കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ എളുപ്പമാണ്. കുഞ്ഞുങ്ങള്‍ക്ക് ഇത് കളിയ്ക്കാന്‍ കൊടുക്കുന്നതിലൂടെ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എളുപ്പത്തില്‍ സാധിയ്ക്കും. ഈ ദൃശ്യങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് എഫ്ബിഐ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അടുത്തിടെ വിപണിയിലെത്തിയ ഈ ബാര്‍ബി പാവ നിയമക്കുരുക്കിലകപ്പെടുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X