Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചാരസുന്ദരി വിവാദം

ലണ്ടന്‍: പാര്‍ലമെന്റംഗത്തിന്റെ സഹായിയായ സ്ത്രീ റഷ്യയ്ക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപണത്തെച്ചൊല്ലി ബ്രിട്ടനില്‍ വിവാദം പുകയുന്നു.

ലിബറല്‍ ഡെമോക്രാറ്റിക് എം.പിയും പാര്‍ലമെന്റിലെ പ്രതിരോധ കമ്മിറ്റിയിലെ അംഗവുമായ മൈക്ക് ഹാന്‍കോക്കിന്റെ സഹായി ഇരുപത്തിയഞ്ചുകാരിയായ കാറ്റിയ സതുലിവെറ്ററിനെ കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എംഐഫൈവ് പിടികൂടിയത്.

റഷ്യയില്‍ നിന്നുള്ള ഇവരെ നാടുകടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ രഹസ്യാന്വേഷണ സംഘടനയായ എസ്‌വിആറിനു വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചെന്നാണ് എംഐഫൈവിന്റെ കണ്ടെത്തല്‍.
ശീതയുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു വിവാദം ബ്രിട്ടനെ പിടിച്ചുലയ്ക്കുന്നത്.

എന്നാല്‍ റഷ്യയ്ക്കുവേണ്ടി കാറ്റിയ രഹസ്യമായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന ആരോപണം ഭരണപക്ഷാംഗം കൂടിയായ ഹാന്‍കോക്ക് തള്ളിയിട്ടുണ്ട്. കൂട്ടുകാരിയെ പിന്തുണച്ച് അദ്ദേഹം പ്രസ്താവന ഇറക്കുകയും ചെയ്തു.

കാറ്റിയയ്‌ക്കെതിരെ തെളിവുകളില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഗാറ്റ്‌വിക് വിമാനത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ത്തന്നെ അവരെ പിടികൂടേണ്ടതായിരുന്നെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

സ്ട്രാറ്റ്‌സ്‌ബെര്‍ഗില്‍ വെച്ച് ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തിയ യുവതിയെ പരിചയപ്പെട്ട ഹാന്‍കോക്ക് അവര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. സുന്ദരിയും അല്പവസ്ത്രധാരിണിയുമായ കാറ്റിയയ്‌ക്കൊപ്പം ഹാന്‍കോക്ക് ചുറ്റിത്തിരിയുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ത്രീവിഷയത്തില്‍ നേരത്തേ തന്നെ ആരോപണ വിധേയനായയാളാണ് ഹാന്‍കോക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+