4പേരെ കഴുത്തറുത്തുകൊന്ന 14കാരന്‍ അറസ്റ്റില്‍
മെക്‌സിക്കോ സിറ്റി: നാല് പേരുടെ കഴുത്തറത്തു കൊന്ന കേസില്‍ 14കാരനെ മെക്‌സിക്കോയിലെ കോടതി വിചാരണ ചെയ്യും.
മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയ സംഘത്തിലെ ഒരു 14 കാരനെയാണ് ജ്യുവനൈല്‍ കോടതി വിചാരണ ചെയ്യുക. എല്‍ പോഞ്ചിസ് എന്ന പേരില്‍ അറിയപ്പെടുന്ന കുട്ടിക്കൊലപാതകിയുടെ വീഡിയോ യുട്യൂബില്‍ പ്രസിദ്ധീകരിച്ചത് ഒരു മാസം മുമ്പ് വന്‍ വിവാദം ഉയര്‍ത്തിയിരുന്നു.
മെക്‌സിക്കോ സിറ്റിക്ക് തെക്കുള്ള ഒരു വിമാനത്താവളത്തില്‍ നിന്ന് 19 വയസ്സുള്ള സഹോദരിയോടൊപ്പം വ്യാഴാഴ്ചയാണ് എല്‍ പോഞ്ചിസ് പിടിയിലായത്.
ഇവര്‍ ടിജുവാനയിലെത്തി അവിടെ നിന്ന് സാന്‍ ഡിയാഗൊയിലെ രണ്ടാനമ്മയുടെ അടുത്തേക്ക് പോകുന്നതിനാണ് പദ്ധതിയിട്ടിരുന്നത്.
കുപ്രസിദ്ധമായ ബെല്‍ട്രാന്‍ ലെവ്യാ ഗാംഗിന്റെ ഒരു ശാഖയ്ക്ക് വേണ്ടിയായിരുന്നു എഡ്ഗര്‍ എന്ന പോഞ്ചിസ് പ്രവര്‍ത്തിച്ചിരുന്നത്. പോഞ്ചിസ് തന്റെ പന്ത്രണ്ടാം വയസ്സില്‍ തന്നെ കൊലപാതകങ്ങളില്‍ പങ്കാളിയായിരുന്നു.
താന്‍ കൊലപാതകങ്ങളില്‍ പങ്കാളിയായിരുന്നു എന്ന് കുറ്റസമ്മതം നടത്തിയ പോഞ്ചിസ് പക്ഷേ അവയെല്ലാം ഭീഷണിയുടെ അടിസ്ഥാനത്തിലായിരുന്നു എന്നാണ് അവകാശപ്പെടുന്നത്. കൊലപാതകങ്ങള്‍ നടത്തിയില്ല എങ്കില്‍ തന്റെ ജീവന്‍ അപകടത്തില്‍ ആവുമായിരുന്നുവെന്നും കുട്ടി പറയുന്നു.
മയക്കുമരുന്ന് കഴിച്ച ശേഷമാണ് കൊലപാതകങ്ങളില്‍ പങ്കാളിയായതെന്ന്ും പോഞ്ചിസ് വെളിപ്പെടുത്തികുറ്റം തെളിയിക്കപ്പെട്ടാല്‍, കുട്ടിയ്ക്ക് മൂന്ന് വര്‍ഷം വരെ കഠിന തടവ് ലഭിക്കാം.












Click it and Unblock the Notifications