പ്രണയിക്കാന്‍ അനുവദിയ്ക്കൂ:ഫിലിപ്പീന്‍സ്പ്രസിഡന്റ്

അവര്‍ എത്ര രഹസ്യമായും സ്വകാര്യം മായും എന്ത് ചെയ്താലും ഏതെങ്കിലും ഒരു മാധ്യമം ഇത് വെളിച്ചത്ത് കൊണ്ടുവരും. പലപ്രമുഖര്‍ക്കും മാധ്യമം പേടിസ്വപ്‌നമാണ്. സെലിബ്രിട്ടികളാവട്ടെ എപ്പോഴും മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടിരിക്കും.
ഇങ്ങനെ മാധ്യമങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് ബെനിഞ്ഞോ അക്വിനോ മൂന്നാമന്. മാധ്യമങ്ങളുടെ ക്ള്ളക്കണ്ണുകള്‍ കാരണം തനിയ്‌ക്കൊന്ന് പ്രണയിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന ഇങ്ങനെയാണ് ഞാനൊന്ന് സ്വസ്ഥമായി പ്രേമിച്ചോട്ടെ. മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ടം എന്റെ പ്രേമജീവിതം തകര്‍ക്കുന്നു-
ഒരു പെണ്‍കുട്ടി ഒപ്പം വന്നാല്‍ പത്രങ്ങളിലും ടിവി ചാനലിലുമെല്ലാം ചിത്രങ്ങളും വാര്‍ത്തയുമാണ്. ഇതുമൂലം ഇപ്പോള്‍ ആര്‍ക്കും കൂടെ പോരാന്‍ താല്‍പര്യമില്ല. അതിനാല്‍, ഇത്തവണ ക്രിസ്മസ് കൂട്ടൊന്നുമില്ലാതെ ഒറ്റയ്ക്ക് ആഘോഷിക്കാനാണു തീരുമാനം. രാജ്യം മുഴുവന്‍ കണ്ണുമിഴിച്ചു നോക്കിനില്‍ക്കുമ്പോള്‍ എങ്ങനെയാണൊന്നു പ്രേമിക്കുക- അവിവാഹിതനായ അക്വിനോ വിഷമത്തോടെ ചോദിക്കുന്നു.












Click it and Unblock the Notifications