കാമുകനെ കാണിയ്ക്കാന്‍ യുവതിയുടെ ഓണ്‍ലൈന്‍ ആത്മഹത്യ
ബാങ്കോക്ക് : തായ്‌ലാന്റ് യുവതി ആത്മഹത്യ വെബ് ക്യാമറിയിലൂടെ കാമുകനെ കാണിച്ചു. ഇരുപത്തിനാലുകാരിയാണ് വെബ് ക്യാമറയ്ക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത് അത് തന്നെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ കാമുകുനെ കാണിച്ചത്.
നികാകോണ്‍ ശ്രീസാവത് എന്ന യുവതിയാണ് മുറിയില്‍ ഓണ്‍ ചെയ്തുവച്ച ക്യാമറയ്ക്ക് മുന്നില്‍ വച്ച് തൂങ്ങിമരിച്ചത്. ഞായറാഴ്ച ബാങ്കോക്കിലെ ബാങ് ഖേന്‍ ജില്ലയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
വെബ് കാമിലൂടെ ലൈവ് ആത്മഹത്യ കണ്ട ഒരാള്‍ ഇവരുടെ വീട്ടിലെ വേലക്കാരിയെ വിളിച്ച് ശ്രീസാവത് ആത്മഹത്യ ചെയ്യുകയാണെന്നും രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍ മുറി ഉള്ളില്‍ നിന്നും അടച്ചതിനാല്‍ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
നെറ്റില്‍ ചാറ്റ് ചെയ്യുന്നതിനിടെ തങ്ങള്‍ വഴക്കിട്ടിരുന്നുവെന്നും ഒടുക്കന്‍ താന്‍ ബന്ധത്തില്‍ നിന്നും പിന്തിരിയാന്‍ തീരുമാനിച്ചിരുന്നുവെന്നും ശ്രീസാവതിന്റെ കാമുകന്‍ പറയുന്നു. ഇതാവാം ശ്രീസാവതിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ഈ ഇരുപത്തിയഞ്ചുകാരന്‍ പറയുന്നുണ്ട്.
അത്മഹത്യ ചെയ്യുന്നതിന് മുമ്പ് ശ്രീസാവത് കമ്പ്യൂട്ടറില്‍ ഒട്ടേറെ സന്ദേശങ്ങള്‍ എഴുതിവച്ചിട്ടുണ്ടത്രേ.












Click it and Unblock the Notifications