കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണി വീണ്ടും താഴോട്ട്

Google Oneindia Malayalam News

മുംബൈ: ഡിസംബര്‍ ഏഴ് ചൊവ്വാഴ്ചയും ഓഹരി വിപണിയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ആഗോള സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ഇതിന് പ്രധാന കാരണം. ഇന്ത്യന്‍ വിപണികളായ ബിഎസ്ഇയും എന്‍ എസ് ഇയും താഴോട്ടായിരുന്നു.

സെന്‍സെക്സ് 19,934.64 (-46.67)
നിഫ്ടി 5,976.55 (-15.70)

ബാങ്കിംഗ് ഓഹരികളായിരുന്നു പ്രധാനമായും താഴോട്ട് പോയത്. ഉയരുന്ന പലിശ നിരക്കുകള്‍ വായ്പാ എടുക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന ആശങ്കയാണ് ഇതിന് കാരണമായത്. ഐസിഐസി ഐ ബാങ്ക് ഓഹരി (1,110.30 -40.25 [-3.50%]) മൂന്ന് ശതമാനത്തിലേറെയാണ് കുറഞ്ഞത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരിയും (2,865.40 -87.45 [-2.96%]) മൂന്ന് ശതമാനത്തോളം കുറഞ്ഞു.

ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് വീണ്ടും പലിശ നിരക്കുകള്‍ കൂട്ടാന്‍ ഇടയുണ്ട്. ഇത് വിപണിയിലെ പണ ലഭ്യത കുറയ്ക്കും. എങ്കില്‍ ഓഹരി നിരക്ക് താഴോട്ട് വരുമെന്നാണ് കണക്ക് കൂട്ടലുകള്‍. ഈ ഭയമാണ് വിപണിയിലെ ഉത്സാഹം കുറച്ചത്. നിക്ഷേപകരുടെ ആത്മ വിശ്വാസം കുറഞ്ഞത് വരും ദിവസങ്ങളില്‍ വിപണിയില്‍ വില്പന സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം വിദേശ ഫണ്ടുകള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത് 2900 കോടി ഡോളറാണ്.

ഡിസംബറില്‍ നിഫ്ടി 5700 വരെ താഴ്ന്നേയ്ക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X