നിശാവിരുന്നിനിടെ മദ്യപിച്ചില്ല; യുവതിയ്ക്ക് തല്ല്
ദില്ലി: നിശാപാര്‍ട്ടിയ്ക്കിടെ മദ്യപിക്കാതിരുന്നതിന് മര്‍ദ്ദിക്കുകയും ലൈംഗിക ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്കി. മെഹ്റൂളിയിലുള്ള ഒരു വ്യവസായിയുടെ മകളാണ് മറ്റൊരു വ്യവസായിയുടെ മകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിക്കിടെ തന്നോട് മദ്യപിക്കണമെന്നാവശ്യപ്പെട്ടെന്നും ഇത് കൂട്ടാക്കാഞ്ഞപ്പോള്‍ അടിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മാത്രമല്ല ആള്‍ക്കൂട്ടത്തിനിടെ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുവാവിന്റെയോ യുവതിയുടെയോ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി സൈനിക് ഫാമിലെ ഒരു പ്രശസ്ത ഫാം ഹൗസില്‍ നടന്ന പാര്‍ട്ടിയ്ക്കിടെയാണ് സംഭവം നടന്നത്.
സഹപാഠിയുടെ വിവാഹവിരുന്നായിരുന്നു അവിടെ നടന്നതെന്നും താന്‍ തന്റെ സുരക്ഷാഉദ്യോഗസ്ഥനൊപ്പമാണ് പോയതെന്നും യുവതി പറയുന്നു. പാര്്ട്ടിയ്ക്കിടെ യുവാവ് ഇവരുടെ അടുത്ത് വന്ന് സംസാരിച്ചു തുടങ്ങി.
യുവതി താല്പര്യം കാണിക്കാതിരുന്നപ്പോള്‍ യുവാവ് വീണ്ടും അടുത്തുകൂടി ഒരു മദ്യക്കപ്പ് വച്ചുനീട്ടി. വേണ്ടെന്ന് യുവതി പറഞ്ഞപ്പോള്‍ യുവാവ് കുപിതനായി മര്‍ദ്ദിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവത്രേ. സംഭവത്തെത്തുടര്‍ന്ന് യുവതി ബോഡിഗാര്‍ഡിനൊപ്പം സ്ഥലം വിടുകയായിരുന്നു.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications