ബിപിഒ ജോലിക്കാരിയെ ആഫ്രിക്കക്കാര്‍ അപമാനിച്ചു
ദില്ലി: ബാങ്കില്‍ നിന്നു മടങ്ങിയ കോള്‍ സെന്റര്‍ ജീവനക്കാരിയെ ആഫ്രിക്കക്കാരായ രണ്ട് യുവാക്കള്‍ മര്‍ദ്ദിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി മണിപ്പൂര്‍ സ്വദേശിയാണ്.
മിസോറം സ്വദേശിയായ മറ്റൊരു കോള്‍സെന്റര്‍ ജീവനക്കാരിയെ വതി തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിന്റെ ഒച്ചപ്പാടുകള്‍ അവസാനിക്കുന്നതിന് മുമ്പേയാണ് ദില്ലിയില്‍ വീണ്ടും പുതിയ കുറ്റകൃത്യം നടന്നിരിക്കുന്നത്.
ആഫ്രിക്കക്കാരില്‍ നിന്നും രക്ഷപ്പെടാനായി യുവതി കരഞ്ഞപ്പോള്‍ അതുകേട്ട് പൊലീസെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പൊലീസ് പ്രതിപ്പട്ടികയിലെ ചിത്രത്തില്‍ നിന്നു യുവതി കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
നോയിഡയിലെ ഒരു കോള്‍സെന്ററിലാണ് യുവതി ജോലിചെയ്യുന്നത്. കൂട്ടുകാര്‍ക്കൊപ്പം ദക്ഷിണ ദില്ലിയിലാണ് താമസം. എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് വാങ്ങുന്നതിനായാണ് യുവതി സാകേതില്‍ എത്തിയത്. ഇവിടെ നിന്നും വീട്ടിലേയ്ക്ക് തിരിച്ചുപോകുന്ന വഴിയ്ക്കാണ് ആക്രമണം ഉണ്ടായത്.
ദില്ലിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇത് ശരിവയ്ക്കുന്ന രീതിയില്‍ ദിനം പ്രതി ആക്രമണവാര്‍ത്തകളും ലൈംഗിക ചൂഷണ വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications