അയിത്തം: അംബേദ്കറാണ് ശരിയെന്ന് ചിദംബരം

ഇന്ത്യയില്‍ അയിത്തത്തിന്റെ കാലം കഴിഞ്ഞു എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടത് തെറ്റാണെന്നും അയിത്തം ഇപ്പോഴും ഇന്ത്യയില്‍ ഉണ്ടെന്ന് അംബേദ്കര്‍ പറഞ്ഞത് ശരിയെന്നും ചിദംബരം പറഞ്ഞു.
അംബേദ്കറിന്റെ ചരമദിനത്തോട് അനുബന്ധിച്ച് സെല്വപെരുന്തഗൈയില് സംഘടിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
അയിത്തത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ അയിത്തമുണ്ടെന്നും അയിത്തത്തിന്റെ കാലം കഴിഞ്ഞുവെന്ന് ഗാന്ധി പറയുന്നത് തെറ്റാണെന്നും ദളിത് നേതാവായ അംബേദ്കര്‍ പ്രഖ്യാപിച്ചു.
നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അംബേദ്കര്‍ പറഞ്ഞത് ശരവെയ്ക്കുന്നവയാണ്. ഗ്രാമങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും അയിത്തം നിലനില്‍ക്കുന്നുണ്ട്. നഗരങ്ങളിലെ ചില ചായക്കടകളില്‍ ദളിതന് ഒരു പാത്രവും ഉയര്‍ന്ന ജാതിക്കാര്‍ക്ക് മറ്റൊരു പാത്രവും എന്ന രീതി തുടരുകയാണ്- മന്ത്രി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനെ പോലെ ദളിത് സമൂഹത്തെ സഹായിച്ചിട്ടുള്ള മറ്റൊരു പാര്‍ട്ടിയില്ല. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും ദളിത് സമൂഹത്തില്‍ നിന്നുള്ളവര്‍ ആയിരിക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
കോണ്‍ഗ്രസ് നേതാവായ കാമരാജ് തമിഴ്നാട് ഭരിച്ചിരുന്നപ്പോള്‍ ദളിത് നേതാവായ കക്കന്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. വേറെയേത് പാര്‍ട്ടിയാണ് ഇത്തരത്തില്‍ ദളിതരെ സഹായിച്ചിരിക്കുന്നത്- ചിദംബരം ചോദിച്ചു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications