കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയിത്തം: അംബേദ്കറാണ് ശരിയെന്ന് ചിദംബരം

  • By Lakshmi
Google Oneindia Malayalam News

P Chidambaram
ചെന്നൈ: അയിത്തമെന്ന സാമൂഹിക അനാചാരത്തിന്റെ കാര്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്ക്ക് തെറ്റിയെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം.

ഇന്ത്യയില്‍ അയിത്തത്തിന്റെ കാലം കഴിഞ്ഞു എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടത് തെറ്റാണെന്നും അയിത്തം ഇപ്പോഴും ഇന്ത്യയില്‍ ഉണ്ടെന്ന് അംബേദ്കര്‍ പറഞ്ഞത് ശരിയെന്നും ചിദംബരം പറഞ്ഞു.

അംബേദ്കറിന്റെ ചരമദിനത്തോട് അനുബന്ധിച്ച് സെല്‍വപെരുന്തഗൈയില്‍ സംഘടിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

അയിത്തത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ അയിത്തമുണ്ടെന്നും അയിത്തത്തിന്റെ കാലം കഴിഞ്ഞുവെന്ന് ഗാന്ധി പറയുന്നത് തെറ്റാണെന്നും ദളിത് നേതാവായ അംബേദ്കര്‍ പ്രഖ്യാപിച്ചു.

നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അംബേദ്കര്‍ പറഞ്ഞത് ശരവെയ്ക്കുന്നവയാണ്. ഗ്രാമങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും അയിത്തം നിലനില്‍ക്കുന്നുണ്ട്. നഗരങ്ങളിലെ ചില ചായക്കടകളില്‍ ദളിതന് ഒരു പാത്രവും ഉയര്‍ന്ന ജാതിക്കാര്‍ക്ക് മറ്റൊരു പാത്രവും എന്ന രീതി തുടരുകയാണ്- മന്ത്രി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിനെ പോലെ ദളിത് സമൂഹത്തെ സഹായിച്ചിട്ടുള്ള മറ്റൊരു പാര്‍ട്ടിയില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും ദളിത് സമൂഹത്തില്‍ നിന്നുള്ളവര്‍ ആയിരിക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.

കോണ്‍ഗ്രസ് നേതാവായ കാമരാജ് തമിഴ്‌നാട് ഭരിച്ചിരുന്നപ്പോള്‍ ദളിത് നേതാവായ കക്കന്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. വേറെയേത് പാര്‍ട്ടിയാണ് ഇത്തരത്തില്‍ ദളിതരെ സഹായിച്ചിരിക്കുന്നത്- ചിദംബരം ചോദിച്ചു.

English summary
Addressing a rally organised by th Congress" dalit face, Mr Selvaperunthagai, during Dr Ambedkar’s death anniversary, Union home minister P. Chidambaram has admitted that untouchability prevails in the country. He took exception to Mahatma Gandhi’s statement about untouchability eradication.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X