പുതു പാര്‍ട്ടി 45 ദിവസത്തിനുള്ളില്‍: ജഗന്‍മോഹന്‍
കഡപ്പ(ആന്ധ്ര): ഒന്നരമാസത്തിനുള്ളില്‍ ആന്ധ്രാപ്രദേശില്‍ താന്‍ പുതിയ പാര്‍ട്ടി തുടങ്ങുമെന്ന് കോണ്‍ഗ്രസ് വിമതനും അന്തരിച്ച മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരത്തിനുണ്ടാകും. എന്റെ പിതാവ് തുടങ്ങിവച്ച പല സ്വപ്‌ന പദ്ധതികളും പൂര്‍ത്തിയാക്കാനുണ്ട്. അതിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം- പുലിവെന്തുലയില്‍ നടത്തിയ സമ്മേളനത്തില്‍ ജഗന്‍ പറഞ്ഞു.
എന്റെ പിതാവ് കാരണമാണ് ദില്ലിയില്‍ ഇപ്പോഴും കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നത്. മൂന്നുവര്‍ഷം കഠിനാധ്വാനം ചെയ്‌തെങ്കില്‍ മാത്രമേ 30വര്‍ഷത്തേയ്്്ക്ക് മികച്ച ഭരണം സംസ്ഥാനത്ത് കൊണ്ടുവരാന്‍സാധിക്കുകയുള്ളു- ജഗന്‍ പറഞ്ഞു.
സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് നേതാവും തന്നെയും കുടുംബത്തെയും അപമാനിക്കുകയും അവഗണിക്കുകയുമാണെന്ന് ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് ജഗനും അമ്മയും കോണ്‍ഗ്രസ് അംഗത്വം രാജിവച്ചത്.
കഡപ്പയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗത്വവും നേരത്തേ തന്നെ ജഗന്‍ രാജിവച്ചിരുന്നു. ജഗനു പിന്തുണയുമായി അമ്മ നിയമസഭാംഗത്വവും രാജിവച്ചു.












Click it and Unblock the Notifications