Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ കിടപ്പറരംഗം സിഡിയിലാക്കി വിറ്റു

Man puts wife's bedroom scenes on Net, arrested
മുര്‍ഷിദാബാദ്: കിടപ്പറദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച ഭര്‍ത്താവിനെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്തു. മുര്‍ഷിദാബാദിലെ സ്വര്‍ണവ്യാപാരിയായ സമരേഷ് സ്വര്‍ണകാര്‍ എന്നയാളാണ് ഈ ഹീനകൃത്യം ചെയ്തത്. ഇന്റര്‍നെറ്റില്‍ വീഡിയോ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തതിന് പുറമെ ഇത് വീഡിയോ സിഡിയാക്കി വിപണിയിലും എത്തിച്ചുവെന്ന് പൊലീസ് വെളിപ്പെടുത്തി.

ഏതാനും മാസം സമാനമായ സംഭവത്തിന് ഇരയായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സിലിഗുരിയില്‍ തന്നെയാണ് ഈ കേസും റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

തന്നേക്കാള്‍ 11 വയസ്സ് പ്രായക്കൂടുതലുള്ള ഭര്‍ത്താവ് കിടപ്പറരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതും അതിന്റെ സീഡി വിപണിയില്‍ ലഭ്യമാണെന്നുമുള്ള വിവരം അയല്‍വാസികള്‍ പറഞ്ഞാണ് വീട്ടമ്മ അറിയുന്നത്. ഏതാനും മാസം മുമ്പാണ് ഭര്‍ത്താവ് സ്വകാര്യനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതെന്നും ഭാര്യ പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. ഒരു വര്‍ഷംമുമ്പായിരുന്നു ഇവരുടെ വിവാഹം.

സംഭവത്തെക്കുറിച്ച് ആരാഞ്ഞ ഭാര്യയോട് സൈബര്‍ കഫേ നടത്തുന്ന അയല്‍ക്കാരനാണ് വീഡിയോ ഇന്റര്‍നെറ്റില്‍ കയറ്റിയതെന്ന് സമരേഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിശ്വസിയ്ക്കാന്‍ തയാറാവാതിരുന്നയുവതി സ്വന്തം വീട്ടില്‍ചെന്ന് പിതാവിനോട് പരാതിപ്പെട്ടു.

തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ഇസ്‌ലംപൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിറ്റേന്നുതന്നെ സമരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുക്കുകയും ഇത് ഇന്റര്‍നെറ്റില്‍ കയറ്റുകയും സീഡിയാക്കുകയും ചെയ്ത സൈബര്‍ കഫെ പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.

പശ്ചിമ ബംഗാളില്‍ ഇത്തരം സംഭവങ്ങള്‍ അടുത്തകാലത്തായി ഏറിവരികയാണ്. ഒക്‌ടോബറില്‍ സിലിഗുരിയില്‍ ഇത്തരമൊരു കെണിയില്‍പ്പെട്ട പെണ്‍കുട്ടി ജീവനൊടുക്കിയിരുന്നു. കിടപ്പറ ദൃശ്യങ്ങള്‍ സെല്‍ഫോണില്‍ പകര്‍ത്തിയ കാമുകന്‍ അത് നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇതിനും ഒരുമാസം മുമ്പ് ബുര്‍ദ്വാനില്‍ തന്റെ വിദ്യാര്‍ഥിനികളിലൊരാളുമായുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി വീട്ടില്‍വെച്ച് സീഡിയാക്കി വിറ്റ ഒരു ട്യൂഷന്‍ മാസ്റ്ററെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. പ്രാദേശിക വിപണിയില്‍ വന്‍ ഡിമാന്റാണ് ഇത്തരം അശ്ലീല വീഡിയോകള്‍ക്കെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+