പെണ്‍കുട്ടിയെ തീവണ്ടിയില്‍നിന്ന് പുറത്തേക്കെറിഞ്ഞു
മുംബൈ: മുംബൈയില്‍ അഞ്ച് വയസുകാരിയെ തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് സംഭവം.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു യാത്രക്കാരന്‍ പ്രകോപനമൊന്നുമില്ലാതെ തീവണ്ടിയില്‍ നിന്നും പുറത്തേക്ക് എറിയുകയായിരുന്നു. ഖട്ട്‌കോപാറിനും വിദ്യാ വിഹാറിനും ഇടയ്ക്കുള്ള ട്രാക്കിലാണ് കുട്ടിയെ എറിഞ്ഞത്.
സംഭവുമായി ബന്ധപ്പെട്ട് 19 വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications