കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ പ്രസ്താവനകള്‍ ദോഷം ചെയ്തു: പിണറായി

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: ഭരണനേതൃത്വം വിവാദങ്ങള്‍ സൃഷ്ടിച്ചത് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോട്ടറി കേസ് സംബന്ധിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനകള്‍ ദോഷം ചെയ്തു. ഇത് മാധ്യമങ്ങള്‍ പാര്‍ട്ടിയ്‌ക്കെതിരെ ഉപയോഗിച്ചു

പാര്‍ട്ടിയുടെ മുകള്‍ത്തട്ടില്‍ ഐക്യമുണ്ടായിരുന്നെങ്കിലും താഴെത്തട്ടില്‍ ചിലയിടങ്ങളില്‍ വിഭാഗീയത തുടര്‍ന്നതു ദോഷം ചെയ്തു. രണ്ടു തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കരുതെന്ന നിബന്ധന മറികടന്നു മത്സരിച്ച പലരും തോറ്റു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ളവര്‍ മത്സരിക്കരുതെന്ന നിര്‍ദേശം ലംഘിച്ച സ്ഥലങ്ങളിലും തോല്‍വി സംഭവിച്ചു. ആരോപണവിധേയരായവരെ സ്ഥാനാര്‍ഥികളാക്കിയതും ചില സ്ഥലത്തു ദോഷം ചെയ്തു- അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി പ്രകോപനമുണ്ടാക്കിയില്ലെങ്കിലും ഒരു വിഭാഗം കത്തോലിക്കാ പുരോഹിതര്‍ മുന്നണിക്ക് എതിരായി. ഇതു ദോഷം ചെയ്തു. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ നിന്നു കാര്യമായ എതിര്‍പ്പില്ലായിരുന്നു. ഇതു തീരദേശ മേഖലയില്‍ ഗുണം ചെയ്തു. മലപ്പുറത്തു മാത്രമാണു മുസ്ലിം ഏകീകരണം ഉണ്ടായത്- പിണറായി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം കുറവുകള്‍ പരിഹരിച്ചു മുന്നോട്ടു പോകണം. ബൂത്തു തല പ്രവര്‍ത്തനം ശക്തമാക്കണം. ഓരോ മണ്ഡലത്തിനും ഒരോ ജില്ലാ കമ്മിറ്റിയംഗത്തിനു ചുമതലയുണ്ടാകും. ഭവനസന്ദര്‍ശനം കാര്യക്ഷമമാക്കണം- അദ്ദേഹം നിര്‍ദ്ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X