Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമനത്തട്ടിപ്പ് പ്രത്യേകഅന്വേഷണ സംഘം രൂപീകരിച്ചു

PSC
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ നിയമന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണസംഘങ്ങള്‍ പ്രവര്‍ത്തിയ്ക്കുക. വയനാട്ടിലെ അന്വേഷണസംഘത്തെ ഇവര്‍ സഹായിക്കും.

വയനാട്ടിലെ നിയമനത്തട്ടിപ്പിലെ പ്രതി അഭിലാഷ് പിള്ളയും മറ്റ് ഇടനിലക്കാരും തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായതുകൊണ്ടാണ് പ്രത്യേക അന്വേഷണസംഘങ്ങളെ രൂപവത്കരിച്ചിരിക്കുന്നത്.

ഇവര്‍ക്ക് ഈ ജില്ലകളിലെ ഇടനിലക്കാരുമായുള്ള ബന്ധത്തക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണിത്.

വ്യാജരേഖയിലൂടെയും വ്യാജ ഉത്തരവിലൂടെയും വയനാട്ടില്‍ എട്ടുപേര്‍ സര്‍ക്കാര്‍ ജോലി നേടിയ സംഭവത്തില്‍ വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ കെ വിജയനെയും ഹുസൂര്‍ ശിരസ്തദാര്‍ പികെ പ്രഭാവതിയെയും തിങ്കളാഴ്ചഅന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+