അഭിലാഷിന്റെ നിയമനവും വ്യാജം?
കല്‍പ്പറ്റ: നിയമനത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതപ്പെടുന്ന അഭിലാഷ് എസ് പിള്ളയും ജോലി നേടിയത് തട്ടിപ്പിലൂടെയാണെന്ന് സൂചന.
കലക്ടറേറ്റില്‍ അഭിലാഷിന്റെ നിയമനം സംബന്ധിച്ച രേഖകളില്ല. സര്‍വ്വീസ് ബുക്ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സര്‍വ്വീസ്ബുക്കില്‍ ആദ്യപേജില്‍ പിഎസ്സി ഹാള്‍ടിക്കറ്റ്പതിക്കണം. ഫോട്ടോപതിച്ച ഹാള്‍ടിക്കറ്റില്‍ അഭിലാഷിന്റെ പടം കീറിയെടുത്തതായി കണ്ടെത്തി.
കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നാണ് അധികൃതരുടെ നിലപാട്. ബികോം ബിരുദധാരിയായ അഭിലാഷ് 2004ല്‍ നെടുമങ്ങാട് റവന്യുറിക്കവറി ഓഫീസില്‍ എല്‍ഡിക്‌ളര്‍ക്കായാണ് ജോലിക്ക് ചേര്‍ന്നത്.
മൂന്ന് വര്‍ഷത്തിന് ശേഷം വയനാട്ടില്‍ യുഡിക്‌ളര്‍ക്കായി.നിയമനകാര്യങ്ങള്‍ സംബന്ധിച്ച എല്ലാകാര്യങ്ങളും തന്റെ അധീനതയിലാക്കിയാണ് അഭിലാഷ് തട്ടിപ്പിന് കളമൊരുക്കിയത്.












Click it and Unblock the Notifications