നിയമനത്തട്ടിപ്പ്: വയനാട് കളക്ടറെ മാറ്റി
തിരുവനന്തപുരം: പിഎസ്‍സിനിയമത്തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ കളക്ടര്‍ ടി.ഭാസ്‌കരനെ മാറ്റി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഒപ്പുവെച്ചു. സര്‍ക്കാര്‍ ഉത്തരവ് വൈകീട്ട് പുറത്തിറങ്ങും.
സംസ്ഥാന സഹകരണബാങ്ക് എം.ഡി വി.രതീശന്‍ പുതിയ കളക്ടറാകും. റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.
പിഎസ് സി തട്ടിപ്പ് പുറത്തുവന്നതോടെ കളക്ടറെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. നേരത്തെ സിപിഐ നേതാക്കള്‍ മന്ത്രി കെ.പി.രാജേന്ദ്രനോട് വയനാട് കളക്ടറെ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications