സുഹൃത്തിന്റെ ഭാര്യയെ തോക്കു ചൂണ്ടി പീഡിപ്പിച്ചു
കൊച്ചി: സുഹൃത്തിന്റെ ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്‌സംഗം ചെയ്ത സിമന്റ് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എടയ്ക്കാട്ടുവയല്‍ സ്വദേശി സീതക്കുന്നേല്‍ രാജന്‍ തോമസി (46) നെയാണ് തിങ്കളാഴ്ച പിറവം പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തുമായുള്ള പരിചയം മുതലാക്കിയാണ് രാജന്‍ വീട്ടമ്മയെ കെണിയില്‍ വീഴ്ത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിയ്ക്കുന്നത് ഇങ്ങനെയാണ്. കാറില്‍ വീട്ടിലേക്കു പോവുകയായിരുന്ന രാജന്‍ വഴിയില്‍വച്ചു സുഹൃത്തിന്റെ ഭാര്യയായ വീട്ടമ്മയെ കണ്ടു. വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞപ്പോള്‍ രാജനെ പരിചയമുണ്ടായിരുന്ന വീട്ടമ്മ കാറില്‍ കയറി.
എന്നാല്‍ പ്രതി സ്വന്തം വീട്ടിലേക്കാണു വീട്ടമ്മയെ കൊണ്ടുപോയത്. തന്റെ അമ്മയുമായി സംസാരിച്ചിട്ടു പോകാമെന്ന് പറഞ്ഞ് യുവതിയെ രാജന്‍ വീട്ടിനുള്ളിലേക്കു ക്ഷണിച്ചു. തുടര്‍ന്നു ലൈംഗികമായി ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചു. ബഹളമുണ്ടാക്കാന്‍ ശ്രമിച്ച വീട്ടമ്മയെ രാജന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. .
സംഭവം പുറത്തുപറഞ്ഞാല്‍ കുടുംബബന്ധം തകര്‍ക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണി തുടര്‍ന്നപ്പോള്‍ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആരക്കുന്നത്തു സിമന്റ്, കമ്പി വ്യാപാരം നടത്തുന്നയാളാണു രാജന്‍ തോമസ്. വ്യാപാരസ്ഥാപനത്തില്‍ നിന്നാണു പോലീസ് രാജനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications