ഇസ്രായേല്‍ കാട്ടുതീ 14കാരന്‍ അറസ്റ്റില്‍

പുകവലിക്കുന്നതിനിടെ മരക്കൂട്ടത്തിനിടയിലേക്ക് അലസമായി വലിച്ചെറിഞ്ഞ കത്തിച്ച കല്‍ക്കരിതുണ്ടുകളാണ് വന്‍ തീപിടുത്തത്തിനു കാരണമെന്ന് കുട്ടി പൊലീസിനു മൊഴി നല്‍കി. പെടുന്നനെ തീ പടരുന്നതു കണ്ട കുട്ടി ഭയപ്പെട്ട് ഓടിപ്പോകുകയായിരുന്നു. സ്‌കൂളിലെത്തിയിട്ടും ഇക്കാര്യം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല.
കുട്ടിയുടെ അറസ്റ്റു നടന്നതെന്ന കാര്യം പൊലീസ് പുറത്തു വിട്ടിട്ടില്ല.സംഭവമായി ബന്ധപ്പെട്ടു കൗമാരക്കാരായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഹയ്ഫയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന കാര്‍മല്‍ മലനിരകള്‍ക്കു സമീപമുള്ള പൈന്‍മര വനത്തിലാണു വ്യാഴാഴ്ച തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രാണീതമായി സമീപ പ്രദേശങ്ങളിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.മൂന്ന് ദിവസത്തിന് ശേഷം തിങ്കളാഴ്ചയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.
ഇസ്രായേലിന്റെ ചരിത്രത്തിലെ വന്‍നാശനഷ്ടമുണ്ടാക്കിയ അഗ്നിബാധയായാണ് ഇതിനെ കണക്കാക്കുന്നത്.












Click it and Unblock the Notifications