അസാഞ്ചയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഓണ്‍ലൈന്‍ ബാങ്കിങ് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇതോടെ 43,000 ഡോളറിന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അസാഞ്ചിനു കഴിയില്ല. കഴിഞ്ഞ ദിവസം വിക്കിലീക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന പേ പാല്‍ അക്കൗണ്ടിലുണ്ടായിരുന്ന 84,000 ഡോളറിന്റെ വിനിമയവും മരവിപ്പിച്ചിരുന്നു. സ്വിസ് ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചതോടെ അസാഞ്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
വിക്കിലീക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകാനുള്ള അസാഞ്ചയുടെ അഭ്യര്‍ത്ഥനയ്ക്ക് ജനങ്ങള്‍ക്കിടയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ഈ സഹായങ്ങള്‍ സ്വീകരിയ്ക്കാനാവാത്ത അവസ്ഥയിലാണ് വിക്കിലീക്‌സ്.
ഇതിനിടെ. അസാഞ്ചിനെതിരെയുള്ള അറസ്റ്റ് വാറന്റ് ബ്രിട്ടീഷ് അധികൃതര്‍ക്കു ലഭിച്ചതായി അറിയുന്നു. ഇയാള്‍ ഉടന്‍ കീഴടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications