വൃദ്ധയായ ഭാര്യ മരിച്ചു; ഭര്‍ത്താവ് നാടുവിടണമെന്ന്
സൂറിച്ച്: വൃദ്ധയായ ഭാര്യ മരിച്ച നാല്‍പതുകാരനോട് രാജ്യം വിടാന്‍ സ്വിറ്റ്‌സര്‍ലാന്റിലെ കോടതി ഉത്തരവിട്ടു. എഴുപത്തിനാലുകാരിയയ സ്വിസ് സ്ത്രീയെ വിവാഹം ചെയ്ത ഇന്ത്യന്‍ പൗരന്റെ റസിഡന്റ് പെര്‍മിറ്റാണ് കോടതി റദ്ദാക്കിയത്.
തദ്ദേശീയ സ്ത്രീയെ വിവാഹം ചെയ്തതിലൂടെ ലഭിച്ച റസിഡന്റ് പെര്‍മിറ്റ്, ഭാര്യയുടെ മരണശേഷം നീട്ടി കൊടുക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണു വിധി.
ഇന്ത്യന്‍ പൗരന്‍ തന്നേക്കാള്‍ 34 വയസ്സ് കൂടുതലുള്ള സ്വിസ് പൗരയെ വിവാഹം കഴിച്ച് 2006 ലാണു റസിഡന്റ് പെര്‍മിറ്റ് നേടിയത്. 2007 ഒക്ടോബറില്‍ വൃദ്ധ മരിച്ചതോടെ എമിഗ്രേഷന്‍ വകുപ്പ് വീസ നീട്ടിക്കൊടുക്കുന്നത് നിരസിച്ചു.
ഭാര്യ മരിച്ചെങ്കിലും ഭാര്യ അന്ത്യവിശ്രമം കൊള്ളുന്നിടത്തു ജീവിക്കാന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.
എമിഗ്രേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന് മുന്‍ വിവാഹ ബന്ധത്തില്‍ ഇന്ത്യയില്‍ ഭാര്യയും കുട്ടികളും ഉണ്ടെന്നും മാതാപിതാക്കള്‍ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടെന്നും കണ്ടെത്തി.
കേവലം ഒരു വര്‍ഷം മാത്രം നീണ്ട വിവാഹ ബന്ധത്തിന്റെ പേരില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടര്‍ന്നു ജീവിക്കുന്നതിനേക്കാള്‍ ഇന്ത്യയില്‍ ജീവിക്കുന്നതായിരിക്കും കുടുംബ സാഹചര്യങ്ങളില്‍ അഭികാമ്യം എന്നായിരുന്നു എമിഗ്രേഷന്‍ വകുപ്പിന്റെ വാദം.












Click it and Unblock the Notifications