വിക്കിലീക്‌സ് സ്ഥാപകന്‍ അസാഞ്ച അറസ്റ്റില്‍

നേരത്തെ സ്വീഡനില്‍ മാനഭംഗ, ലൈംഗികക്കേസുകളില്‍ അസാഞ്ചിനെതിരെയുള്ള അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുഎസ് നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അസാഞ്ചിനെതിരെയുള്ള നീക്കത്തിന് ശക്തിയേറിയത്.
ബ്രിട്ടീഷ് പൊലീസിന് മുന്നില്‍ കീഴടങ്ങാനിരിക്കേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസാഞ്ചിനെ പോലീസിനു മുന്‍പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണെന്ന് അഭിഭാഷകന്‍ നേരത്തെ അറിയിച്ചിരുന്നു.. എന്നാല്‍, അസാന്‍ജ് എപ്പോള്‍ കീഴടങ്ങുമെന്ന കാര്യം വ്യക്തമാക്കാന്‍ മാര്‍ക്‌സ് തയാറായിരുന്നില്ല. ഇതിനിടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
ബ്രിട്ടീഷ് അധികൃതര്‍ അസാഞ്ചിനെ സ്വീഡനു കൈമാറുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ആസ്‌ത്രേലിയന്‍ പൗരത്വമുള്ള അസാഞ്ചിന് എല്ലാ നിയമസഹായവും നല്‍കുമെന്ന് ആസ്‌ത്രേലിയന്‍ എംബസി അറിയിച്ചിട്ടുണ്ട്. എന്നാല്‍ രേഖകള്‍ വെളിപ്പെടുത്തിയ അസാഞ്ചയുടെ നടപടിയെ അനുകൂലിയ്ക്കുന്നില്ലെന്നും ആസ്‌ത്രേലിയ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications