Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം ഓട്ടോ ജേര്‍ണലിസ്റ്റുകളെ തേടുന്നു

ബാംഗ്ലൂര്‍: ഒണ്‍ ഇന്ത്യ മലയാളം ഓട്ടോ ജേര്‍ണലിസ്റ്റുകളെ തേടുന്നു. വാഹനങ്ങളെകുറിച്ച് എഴുതുകയായിരിയ്ക്കും ഇവരുടെ പ്രധാന ജോലി. മറ്റ് ലേഖനങ്ങളും എഴുതേണ്ടി വരും. വാഹനങ്ങളിലും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലും താല്പര്യമാണ് ഇവര്‍ക്ക് അടിസ്ഥാനപരമായി വേണ്ടത്.

വേണ്ട പ്രധാന യോഗ്യതകള്‍ ഇവയാണ്.

വാഹനങ്ങളെ കുറിച്ച് അറിവും അത് ലളിതമായ മലയാളത്തില്‍ എഴുതാനുള്ള കഴിവും ഉള്ള ബിരുദ ധാരികളേയോ ബിരുദാനന്തര ബിരുദ ധാരികളേയോ ആണ് അന്വേഷിയ്ക്കുന്നത്.

വാഹനം സംബന്ധിച്ച് വാര്‍ത്തകളും വിവരങ്ങളും ലേഖനങ്ങളും ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്ക് തെറ്റുകൂടാതെ വിവര്‍ത്തനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള കഴിവ് ഉണ്ടാവണം.

വാഹന സംബന്ധമായ ലേഖനങ്ങള്‍ സ്വയം ആശയം ആവിഷ്കകരിച്ച് എഴുതാനുള്ള കഴിവ് വേണം.

കമ്പ്യൂട്ടറില്‍ മലയാളം അനായാസം ടൈപ്പ് ചെയ്യാനുള്ള അറിവുണ്ടാവുന്നത് നല്ലത്.

പത്ര പ്രവര്‍ത്തനത്തില്‍ ബിരുദമോ ഡിപ്ലമൊയോ ഉണ്ടാവുന്നത് അഭികാമ്യം.

സ്വന്തമായി ബ്ലോഗ് ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണം. ബ്ലോഗിന്റെ യു ആര്‍ എല്‍ കൂടി ബയോ ഡാറ്റയില്‍ ചേര്‍ക്കുക. ബാംഗ്ലൂരായിരിയ്ക്കും ജോലിസ്ഥലം. ഇത് ഫ്രീലാന്‍സ് ജോലി അല്ല.

വാഹനത്തെക്കുറിച്ച് എഴുതി പരിചയമുള്ളവര്‍ക്കും മറ്റ് സ്ഥാപനങ്ങളില്‍ ഇതേ ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിയ്ക്കാം. പരിചയമില്ലാത്തവരെയും പരിഗണിയ്ക്കുന്നതാണ്.

സബ് എഡിറ്റര്‍-ട്രെയ്നീ തസ്തികയിലേയ്ക്കായിരിയ്ക്കും നിയമനം.

അപേക്ഷകര്‍ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബയോ ഡാറ്റ താഴെ കാണുന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അറ്റാച്ച് ചെയ്ത് അയയ്ക്കുക. "Application-Sub Editor Trainee" - എന്ന് അപേക്ഷ അയയ്ക്കുന്ന മെയിലിന്റെ സബ്ജക്ടായി ചേര്‍ക്കണം. ഇ-മെയില്‍ വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+