പെട്രോള്‍ ലിറ്ററിന് 2 രൂപ കൂടിയേക്കും

ക്രൂഡ് ഓയില്‍ ബാരലിന് 90 ഡോളറായാണ് ഉയര്‍ന്നിരിയ്ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ധന വില വര്‍ദ്ധിപ്പിയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
ഇന്ധന വില നിര്‍ണയിയ്ക്കാനുള്ള അവകാശം കഴിഞ്ഞ ജൂണ്‍ 26ന് പെട്രോളിയം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു.
പൊതുമേഖലയിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഭാരത് പെട്രോളിയവുമാണ് രാജ്യത്തെ 90 ശതമാനം വരുന്ന ഇന്ധന വിപണി നിയന്ത്രിയ്ക്കുന്നത്. വില നിര്‍ണയിക്കാനുള്ള അവകാശം ലഭിച്ചതിന് ശേഷം ഈ കമ്പനികള്‍ നാല് തവണ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു.












Click it and Unblock the Notifications