രാജയുടെ വീടുകളില്‍ സിബിഐ റെയ്ഡ്

രാജയുടെ ദില്ലിയിലെയും ചെന്നൈയിലുമുള്ള വീടുകളിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാവിലെ പരിശോധനയ്‌ക്കെത്തിയത്. രാജയുടെ അടുത്ത നാല അനുയായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. രാജയുടെ പ്രൈവറ്റ് സൈക്രട്ടറി ആയിരുന്ന ആര്‍.കെ.ചന്ദോലിയ, മുന്‍ ടെലികോ സെക്രട്ടറി സിദ്ധാര്‍ഥ് ബറുവ, ടെലികോം ഉദ്യോഗസ്ഥരായ എ..കെ. ശ്രീവാസ്തവ, ശ്രീധര്‍ തുടങ്ങിയവരുടെ വസതികളില്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലാണു സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുള്ളത്. 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും കണ്ടെത്തുന്നതിനാണു റെയ്ഡ്.
രാജയെ സിബിഐ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെപ്ക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പല കേസുകളിലും വാദം കേള്‍ക്കുന്ന സുപ്രീം കോടതി രാജയെ ചോദ്യം ചെയ്യാന്‍ വൈകുന്നതെന്താണെന്ന് സിബിഐയോട് ആരാഞ്ഞിരുന്നു.












Click it and Unblock the Notifications