കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കറെയെവധിച്ചത് താനല്ലെന്ന് കസബ്

  • By Lakshmi
Google Oneindia Malayalam News

മുംബൈ: പോലീസ് ഓഫീസര്‍മാരായ ഹേമന്ദ് കര്‍ക്കറെ, അശോക് കാംതെ, വിജയ് സലാസ്‌കര്‍ എന്നിവരെ താന്‍ കൊന്നിട്ടില്ലെന്ന് മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റക്കാരനായ പാക് തീവ്രവാദി കസബ് കോടതിയില്‍ ബോധിപ്പിച്ചു.

കീഴ്‌ക്കോടതി കസബിനെതിരെ വിധിച്ച വധശിക്ഷ ഉറപ്പിക്കുന്നതില്‍ മുംബൈ ഹൈക്കോടതിയില്‍ നടക്കുന്ന വാദത്തിനിടെയാണ് കസബിന്റെ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്.

കാമാ ഹോസ്പിറ്റലില്‍ ഭീകരര്‍ വെടിവെക്കുന്ന സമയത്ത് എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെ പോലീസ് കണ്‍ട്രോള്‍ റൂമുമായിബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം നില്ക്കുന്നിടത്തുനിന്നു കാമാ ഹോസ്പിറ്റലിലേക്ക് വരാന്‍ എളുപ്പവഴി ഉണ്ടായിട്ടും അദ്ദേഹം എന്തിന് ദീര്‍ഘമായ മറ്റൊരു വഴി തിരഞ്ഞെടുത്തു-കസബിന്റെ അഭിഭാഷകന്‍ അമിന്‍ സോള്‍ക്കര്‍ ചോദിച്ചു.

രണ്ടു ഭീകരര്‍ കാറിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടും ഈ മൂന്ന് ഉദ്യോഗസ്ഥരും ആ കാറിനടുത്തേക്ക് നീങ്ങിയതെന്തിനെന്നും അഭിഭാഷന്‍ ചോദിച്ചു. കാമാ ഹോസ്?പിറ്റലില്‍ പ്രവേശിച്ച ഭീകരരാണ് ഈ മൂന്ന് ഓഫീസര്‍മാരെയും വധിച്ചതെന്ന വാദം ശരിയല്ല.

കര്‍ക്കറെയുടെ വയര്‍ലെസ് സന്ദേശങ്ങളും മൊബൈല്‍ ഫോണ്‍ വിളികളുടെ പകര്‍പ്പുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇതൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു- അദ്ദേഹം ആവശ്യപ്പെട്ടു.

കമാ ആശുപത്രിയില്‍ നിന്ന് ലഭിച്ച എ.കെ47 തോക്കില്‍ വെടിയുണ്ട ഉണ്ടായിരുന്നില്ല. ആശുപത്രിയിയ്ക്കകത്തുനിന്നും ലഭിച്ച തിരകളാകട്ടെ, സാധാരണ പിസ്റ്റളില്‍നിന്നുള്ളവയാണ്. ഇവ പോലീസുകാര്‍ ഉപയോഗിച്ചതാണ്.

ഇതു കാണിക്കുന്നത് കാമാ ആശുപത്രിയില്‍ പ്രവേശിച്ച ഭീകരരുടെ പക്കല്‍ ആയുധം ഇല്ലായിരുന്നു എന്നാണ്. കസബും ഇസ്മയിലും ചേര്‍ന്നാണ് പോലീസ് ഓഫീസര്‍മാരെ വധിച്ചതെന്ന വാദം തെറ്റാണെന്ന് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നു- സോള്‍ക്കര്‍ വാദിച്ചു.

English summary
Pakistani terrorist Ajmal Amir Kasab"s lawyers have claimed that the accused who is facing the gallows did not kill ATS chief Hemant Karkare.Kasab"s lawyers Amin Solkar and Farhana Shah had earlier disputed that Kasab was the terrorist at CST and Cama hospital during the 26/11 attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X