ചെന്നിത്തലയുടെ ഭീഷണി വെറുതെ; ഗൗരിയമ്മ വന്നില്ല
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഭീഷണിപ്പെടുത്തിയിട്ടും ജെഎസ്എസ് ലീഡര്‍ കെആര്‍ ഗൗരിയമ്മ യുഡിഎഫ് യോഗത്തിന് എത്തിയില്ല.
യുഡിഎഫ് യോഗത്തില്‍ ഗൗരിയമ്മ നേരിട്ട് ഹാജരായില്ലെങ്കില്‍ ജെഎസ്എസിന്റെ മറ്റു പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ചെന്നിത്തലയുടെ ഭീഷണി. എന്നാല്‍ ഗൗരിയമ്മ പങ്കെടുത്തില്ലെങ്കിലും ജെഎസ്എസിന്റെ രണ്ട് പ്രതിനിധികള്‍ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തു.
ഇത്തവണത്തേയ്ക്ക് ഇക്കാര്യം പ്രശ്നമില്ലെന്നും അടുത്ത മുന്നണി യോഗത്തില്‍ നിര്‍ബന്ധമായും ഗൗരിമ്മയ പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു ചര്‍ച്ചകളെല്ലാം അടുത്ത യോഗത്തില്‍ ഗൗരിയമ്മ പങ്കെടുത്തതിന് ശേഷമാകാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
അതേസമയം, ജെ എസ് എസ് വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറായതായി രാജന് ബാബു അറിയിച്ചു. ഇതോടെ കോണ്‍ഗ്രസ് ജെ എസ് എസ് ശീത സമരം അവസാനിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അടുത്ത യു ഡി എഫ് യോഗത്തില്‍ ഗൗരിയമ്മ പങ്കെടുത്താല്‍ അന്നുതന്നെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഗൗരിയമ്മ ഇടതുപാളയത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications