നടത്തിയത് ആരോഗ്യപരമായ വിമര്‍ശനം: ജയരാജന്‍
കൊച്ചി: സിപിഎം നേതാവ് എം.വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഈ മാസം 20ലേക്ക് മാറ്റി. വഴിയോരങ്ങളില്‍ പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് ജയരാജന്‍ നടത്തിയ പരാമര്‍ശമാണ് കോടതിയലക്ഷ്യ നടപടിക്ക് വഴിവെച്ചത്.
കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി സ്വന്തം നിലപാട് വിശദീകരിച്ച ജയരാജനോട് വിശദീകരണം എഴുതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതിവിധിക്കെതിരെ ആരോഗ്യപരമായ വിമര്‍ശനമാണ് താന്‍ നടത്തിയതെന്നായിരുന്നു ജയരാജന്റെ വിശദീകരണം.
പൊതുനിരത്തിലെ പ്രകടനം നിരോധിച്ചതില്‍ പ്രതിഷേധിച്ചു കോടതിക്കെതിരെ നടത്തിയ 'ശുംഭന്‍' പ്രയോഗമാണ് ജയരാജനെതിരായ നടപടിക്കാധാരം.












Click it and Unblock the Notifications