വയനാട് മുന്‍ കളക്ടറെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: പിഎസ്‍സിനിയമനത്തട്ടിപ്പ് സംഭവത്തെതുടര്‍ന്ന് വയനാട് മുന്‍ ജില്ലാകലക്ടര്‍ ടി. ഭാസ്‌കരനെ സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പില്‍ കലക്ടറുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
റവന്യൂവകുപ്പില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടന്ന നിയമനങ്ങള്‍ പരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
2001 മുതലുള്ള എല്‍.ഡി ക്ലാര്‍ക്ക്, എല്‍.ഡി ടൈപ്പിസ്റ്റ്, വില്ലേജ് മാന്‍, ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളായിരിക്കും പ്രധാനമായും പൊതുഭരണവകുപ്പ് പരിശോധിക്കുക. ഒരുമാസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ഐ.ജി വില്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
നിയമനത്തട്ടിപ്പ് പുറത്തുവന്നതോടെ ജില്ലാകലക്ടറായിരുന്ന ടി. ഭാസ്‌കരനെ തല്‍സ്ഥാനത്തുനിന്നും മാറ്റി സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറായ വി. രതീശനെ വയനാട് കലക്ടറായി ചൊവ്വാഴ്ച വൈകീട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.












Click it and Unblock the Notifications