12കാരിയെ പീഡിപ്പിച്ച ബംഗാളികള്‍ അറസ്റ്റില്‍
നെടുമ്പാശേരി: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശികളായ രണ്ടു പേരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ്‌ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികളായ അഞ്ചു പേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ചെങ്ങമനാട് പറമ്പയം പുതുവാശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ ഇവര്‍ മാസങ്ങളോളമാണ് പീഡിപ്പിച്ചത്.
ബംഗാളി കളായ മുക്താസര്‍ (30), മുഹമ്മദ് അനീസുല്‍ ഹഖ് (22) എന്നിവരാണു പൊലീസ് കസ്റ്റഡിയിലുള്ളത്. പെണ്‍കുട്ടിയുടെ വീടിനടുത്തു തന്നെയുള്ള പ്രായപൂര്‍ത്തിയാകാത്ത അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കേസിലെ മറ്റു പ്രതികള്‍.
അമ്മ ജോലിക്കു പോകുമ്പോള്‍ ഇളയ രണ്ടു കുട്ടികളെ നോക്കാനായി പെണ്‍കുട്ടി പഠിപ്പു നിര്‍ത്തി വീട്ടില്‍ കഴിയുകയായിരുന്നു പീഡനത്തിനിരയായ ആറാം ക്ലാസ് വിദ്യാര്‍ഥിനി. ഈ സമയത്താണ് അതിനടുത്ത് വാടക വീടെടുത്തു താമസിച്ചിരുന്ന നിര്‍മാണത്തൊഴിലാളികളായ ബംഗാളികളുമായി പരിചയപ്പെടുന്നത്.
തുടര്‍ന്ന് വീടിനു സമീപത്തെ വിദ്യാര്‍ഥികളും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂടുകയായിരുന്നു. പെണ്‍കുട്ടി ശാരീരികമായും മാനസ്സികമായും അവശയായതിനെത്തുടര്‍ന്ന് പരിസരവാസികള്‍ പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചെങ്കിലും അവര്‍ ഗൗരവമായെടുത്തില്ല.
തുടര്‍ന്ന് ജനപ്രതിനിധികളെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയനുസരിച്ചു പൊലീസ് കേസെടുക്കുകയുമായിരുന്നു.
പിടിയിലായ ബംഗാളികളെ ബുധനാഴ്ച ആലുവ കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് പിന്നീട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ സാമൂഹ്യക്ഷേമവകുപ്പിനു കീഴിലുള്ള തൃപ്പൂണിത്തുറയിലെ വനിതാ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications