കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോബലിന് ബദലായി കണ്‍ഫ്യൂഷിയസ് പീസ് പ്രൈസ്!

  • By Ajith Babu
Google Oneindia Malayalam News

ബെയ്ജിങ്: സമാധാന നോബല്‍ പുരസ്‌ക്കാരത്തിന് ബദലുമായി ചൈന രംഗത്ത്. സ്വീഡിഷ് അക്കാദമി വര്‍ഷാവര്‍ഷം നല്‍കുന്ന സമാധാനപുരസ്‌ക്കാരത്തിന് പകരമായി കണ്‍ഫ്യൂഷിയസ് പീസ് പ്രൈസ് ആണ് ചൈന അവതരിപ്പിയ്ക്കുന്നത്.

നോബല്‍ പുരസ്‌ക്കാരദാനം നടക്കുന്നതിന് തലേ ദിവസമായ ഡിസംബര്‍ 9ന് ആയിരിക്കും ചൈനയുടെ കണ്‍ഫ്യൂഷിയസ് പീസ് പ്രൈസ് പ്രഖ്യാപിയ്ക്കുക. ലോകപ്രശസ്ത തത്വ ചിന്തകന്റെ പേരിലുള്ള പുതിയ സമാധാന സമ്മാനം സമാധാനത്തെ കുറിച്ചുള്ള ചൈനീസ് ജനതയുടെ വീക്ഷണകോണിലുടെയാവുമെന്ന് കഴിഞ്ഞ ദിവസം ചൈനീസ് അവാര്‍ഡ് സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അവാര്‍ഡ് സമിതി സാംസ്‌കാരിക മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എങ്കിലും സ്വതന്ത്ര ചുമതലയുള്ളതായിരിക്കും. ലോകജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയുടെ പുരസ്‌ക്കാരത്തിന് ഏതാനും ലക്ഷങ്ങള്‍ മാത്രമുള്ള രാജ്യത്തിന്റെ പുരസ്‌കാരത്തേക്കാള്‍ പ്രാമുഖ്യമുണ്ടാകുമെന്നും പുരസ്‌കാര സമിതി വക്താക്കള്‍ പറയുന്നു.

തടവിലിട്ട ലിയു സിയാബോ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന് ഈ വര്‍ഷത്തെ സമാധാന നോബല്‍ നല്‍കിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. നോബല്‍ സമിതിയുടെ നടപടിയെ ചൈന രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

തായ്‌വാന്‍ മുന്‍ വൈസ് പ്രസിഡന്റും നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍മാനുമായ ലിയന്‍ ചാനിനെയാണ് ആദ്യകണ്‍ഫ്യൂഷസ് സമാധാന സമ്മാന ജേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. തായ്‌വാനും ചൈനയും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതില്‍ ചാന്‍ വഹിച്ച പങ്കാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് സമിതിയംഗങ്ങള്‍ പറഞ്ഞു.

അതിനിടെ നോബേല്‍ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിയ്ക്കണമെന്ന ചൈനയുടെ ആഹ്വാനത്തിന് പതിനെട്ടോളം രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്‍, റഷ്യ, സൗദി അറേബ്യ, ഇറാഖ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഓരോ കാര്ണങ്ങള്‍ പറഞ്ഞ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X