ഭാര്യയെ സംശയം; ഭര്‍ത്താവ് വൈദ്യുത വേലികെട്ടി!!
മാഞ്ചസ്റ്റര്‍: സംശയരോഗം ബാധിച്ച ഭര്‍ത്താവ് അന്യപുരുഷന്മാര്‍ വീട്ടില്‍ കയറാതിരിക്കാന്‍ വീടിന് ചുറ്റും വൈദ്യുത വേലി കെട്ടി. അലന്‍ ഫ്ലച്ചര്‍ ന്ന അന്‍പത്തിയൊന്നുകാരനാണ് ഭാര്യയെ കാണാന്‍ വീട്ടില്‍ പലരും വരുന്നുണ്ടെന്ന് വിശ്വസിച്ച് വൈദ്യുത വേലി കെട്ടിയത്.
ഇതൊന്നുമറിയാതെ വീട്ടിലെത്തുന്നവര്‍ വേലിയില്‍ തൊട്ടാല്‍ കിട്ടുന്നത് നല്ല ഷോക്ക് സ്വാഗതമായിരിക്കും.
വീട്ടിലെ കോളിങ് ബെല്ലിന്റെ സ്വിച്ച് അമര്‍ത്തിയാലും ആളുകള്‍ കറണ്ടടിച്ച തെറിച്ചുവീഴും.
വീട്ടിലെത്തുന്ന അപരിചിതര്‍ സ്പര്‍ശിക്കാനിടയുള്ള സകലഭാഗങ്ങളിലും വൈദുതി കടത്തിവിട്ടിരിക്കുകയാണ് ഫ്ലച്ചര്‍.ഇതില്‍ സ്പര്‍ശിക്കുന്നവര്‍ക്ക് 11.8 മുതല്‍ 18 വോള്‍ട്ട്‌വരെ ശക്തിയുള്ള ഇലക്ട്രിക് ഷോക്കായിരിക്കും ലഭിക്കുക. ഇവയിലെല്ലാം വൈദ്യുത പ്രവാഹം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഫ്ലച്ചര്‍ ജോലിക്കുപോകുന്നതത്രേ.
ഫഌറിന്റെ ഷോക്ക്ട്രീറ്റ്‌മെന്റിനു വിധേയനായ ഒരു വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. അറിയാതെ വീട്ടിലെത്തുന്നവര്‍ രക്ഷപ്പെടാന്‍ സാധ്യത നന്നേ കുറവാണെന്ന് കോടതിയെ സമീപിച്ച നൂഹു ഗോബിര്‍ ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്ക കാമുകന്‍മാരുമായുള്ള ബന്ധത്തിന് തടയിടാനാണ് താന്‍ ഇത്തരമൊരു സംവിധാനം സ്വന്തം വീട്ടില്‍ രൂപകല്‍പന ചെയ്തിട്ടുണ്ടെന്ന് ഫ്ലച്ചര്‍ കോടതിയില്‍ സമ്മതിച്ചു.
അറസ്റ്റിലായശേഷം ഫ്ലച്ചറെ പരിശോധിച്ച ഡോക്ടര്‍ ഇയാള്‍ക്കു ഗുരുതരമായ സംശയരോഗത്തിന് അടിമയാണെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇയാളെ മാനസികരോഗാശുപത്രിയില്‍ ചികിത്സയ്ക്കു വിധേയനാക്കാന്‍ വിധിച്ചു.












Click it and Unblock the Notifications